കേരളം
സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കും, ഭരണ പരിഷ്ക്കരണ തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി
സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം കാര്യക്ഷമമാക്കാനുള്ള ഭരണ പരിഷ്ക്കരണ തീരുമാനത്തിന് അനുമതി നൽകി മന്ത്രിസഭാ യോഗം. അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറിവരെയുള്ള തട്ടിലാണ് മാറ്റം. അണ്ടർ സെക്രട്ടറി കാണുന്ന ഫയൽ പിന്നീട് അതിന് മുകളിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻമാത്രം കണ്ടശേഷം സെക്രട്ടറി തലത്തിലേക്ക് പോകാനാണ് തീരുമാനം. അതായത് ഫയൽ നീക്കം രണ്ടു തട്ടിൽ മാത്രമായി നിജപ്പെടുത്തി.
അതേ സമയം നയമപരമായ തീരുമാനം, ഒന്നിൽകൂടുതൽ വ്യക്തികളെ ബാധിക്കുന്ന പരാതികള്‍, സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സങ്കീർണവുമായി പ്രശ്നങ്ങള്‍ എന്നി ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഉന്നത ഉദ്യോഗസ്ഥർ വിശദമായ പരിശോധിക്കണമെന്നും തീരുമാനിച്ചു. പൊതുമേഖല സ്ഥാപനത്തിലേക്കുള്ള നിയമനത്തിനായി റിക്രൂട്ട്മെൻ് ബോർഡ് ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു. 28 പോക്സോ പ്രത്യേക കോടതികളിൽ നിലവിലുള്ള ജുഡിഷ്യൽ ഓഫീസർമാരെ നിയമിക്കാനും തീരുമാനിച്ചു. വിമരിച്ച ജുഡിഷ്യൽ ഓഫീസർമാരെ നിയമിക്കാനായിരുന്നു നേരത്തെയുളള തീരുമാനം.
മറ്റ് മന്ത്രി സഭാ തിരുമാനങ്ങൾ
കേരള പബ്ലിക്ക് എന്‍റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍റ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ്
കേരള പബ്ലിക്ക് എന്‍റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍റ് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട്
ശുപാര്‍ശചെയ്യും.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനം
വ്യവസ്ഥചെയ്തിട്ടില്ലാത്ത തസ്തികളിലേക്കുള്ള തെരഞ്ഞെടുപ്പിനാണിത്.
ശമ്പളപരിഷ്കരണം
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അനുവദിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള ജീവനക്കാര്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ചു.
ഗവ. പ്ലീഡര്‍
ആലപ്പുഴ ജില്ലാ ഗവ. പ്ലീഡര്‍ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായി വി വേണു മനയ്ക്കലിനെ നിയമിക്കാന്‍ തീരുമാനിച്ചു.
നിലവിലുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും
പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗകേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രണ്ടാം ഘട്ടമായി അനുവദിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ നിലവിലുള്ള ജുഡീഷ്യല്‍
ഓഫീസര്‍മാരെ നിയമിക്കും. വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
ധനസഹായം
സോയില്‍ പൈപ്പിംഗ് (കുഴലീകൃത മണ്ണൊലിപ്പ്) പ്രതിഭാസം മൂലം വീട് വാസയോഗ്യമല്ലാതായ കണ്ണൂര്‍ മൊടപ്പത്തൂര്‍ സ്വദേശി രാഘവന്‍ വയലേരിക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 95,100 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3,04,900 രൂപയും ചേര്‍ത്താണിത്.
വീടിന്‍റെ അടിഭാഗത്തേക്ക് വലിയ വിസ്തൃതിയില്‍ ഗുഹ രൂപപ്പെട്ടിട്ടുണ്ടെന്നും ഏത് സമയത്തും അപകടം സംഭവിക്കാമെന്നും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ ബോധ്യമായിരുന്നു.