കേരളം
സ്വര്‍ണക്കടത്ത് കേസ്; സന്ദീപ് നായര്‍ക്ക് ജാമ്യം
സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചു . ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും, പാസ്പോര്‍ട്ടും ഹാജരാക്കണമെന്ന ഉപാധികളോടെ കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതോടെ സന്ദീപ് നായരടക്കം അഞ്ച് പേര്‍ മാപ്പ് സാക്ഷികളായി.
മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതർക്കെതിരെ മൊഴി നൽകാൻ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി ആരോപിച്ചു സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് സന്ദീപ് നായർ ജയിലിൽനിന്നു കത്തെഴുതിയിരുന്നു.
ഈ കത്തിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകൻ സുനിൽകുമാർ ഡിജിപിക്കു നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് കേസെടുത്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 116 (തടവുശിക്ഷയുള്ള കുറ്റകൃത്യത്തിനു പ്രേരിപ്പിക്കുക), 167 (ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കാൻ സർക്കാർ ഉദ്യോഗസ്ഥർ തെറ്റായ രേഖകൾ ഉണ്ടാക്കുക), 192 (കൃത്രിമ തെളിവുണ്ടാക്കുക), 193 (കൃത്രിമ തെളിവ് ഹാജരാക്കുക), 195 എ (കൃത്രിമ തെളിവു നൽകാനായി ഭീഷണിപ്പെടുത്തുക) വകുപ്പുകൾ പ്രകാരമാണു കേസ്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയതായ വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നേരത്തേ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റും ഇഡിക്കെതിരെ കേസെടുത്തിരുന്നു.