Connect with us

കേരളം

കാലിക്കറ്റ് സര്‍വകലാശാലയിലെ സനാതന ധര്‍മപീഠം സെമിനാര്‍; പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി

Published

on

Untitled design 30

കാലിക്കറ്റ് സര്‍വകലാശാലയിലെ സനാതന ധര്‍മപീഠം/ ഭാരതീയ വിചാര കേന്ദ്രം സെമിനാറില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി. സര്‍വകലാശാല ജീവനക്കാര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാന്‍ ചാന്‍സലറാണ് അനുമതി നല്‍കിയത്.

നാളെ ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയാണ് ജീവനക്കാര്‍ പങ്കെടുക്കുക. സനാതന ധര്‍മപീഠം കോ-ഓഡിനേറ്ററുടെ അപേക്ഷ പരിഗണിച്ചാണ് സര്‍വകലാശാല നടപടി. ബ്രാഞ്ച് ഓഫീസര്‍മാര്‍ക്കും വകുപ്പ് മേധാവിമാര്‍ക്കും അനുമതി നല്‍കും. ഗവര്‍ണറുടെ സുരക്ഷ പരിഗണിച്ച് പരിപാടിക്ക് പാസും ഏര്‍പ്പെടുത്തി.

എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കനത്ത സുരക്ഷാ വലയത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ എത്തിയത്. ഗവര്‍ണര്‍ എന്തൊക്കെയോ വിളിച്ചു പറയുകയാണെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എസ് എഫ് ഐ നടത്തുന്ന പ്രതിഷേധത്തെ ന്യായീകരിക്കുകയും ചെയ്തു.സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഗവര്‍ണര്‍, പതിനൊന്നെകാലോടെ സ്വകാര്യ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടെയ്ക്ക് തിരിച്ചു. പാണക്കാട് സാദിക്കലി തങ്ങളുടെ മകന്റെ വിവാഹമായതിനാല്‍ ഇന്ന് പ്രതിഷേധം പൂര്‍ണ്ണമായും ഒഴിവാക്കാനായിരുന്നു എസ് എഫ് ഐയുടെ തീരുമാനം. നിയമസഭ തീരുമാനിച്ചിട്ടും ചാന്‍സിലര്‍ പദവിയില്‍ കടിച്ചു തൂങ്ങുന്ന ഗവര്‍ണര്‍, സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സുരക്ഷയില്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി പി രാജീവ് വിമര്‍ശിച്ചു. പേരക്കുട്ടികളുടെ പ്രായമുള്ളവരെ വെല്ലുവിളിക്കുന്ന ഗവര്‍ണര്‍ സ്വന്തം പ്രായം നോക്കണമെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം. എസ് എഫ് ഐ ഇന്ന് പ്രതിഷേധം ഒഴിവാക്കിയെങ്കിലും കനത്ത സുരക്ഷയിലാണ് സര്‍വകലാശാല.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version