Connect with us

കേരളം

ശബരിമല വെർച്വൽ ക്യൂ; സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി

Published

on

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയ നടപടിയിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരളാ ഹൈക്കോടതി വെർച്വൽ ക്യൂ ഏർപ്പെടുതാൻ ദേവസ്വം ബഞ്ചിന്റെ അനുമതി വേണമെന്നും അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

2011 മുതൽ വെർച്ചൽ ക്യൂവിനു ഹൈക്കോടതി അനുമതി തന്നിട്ടുണ്ടെന്നും ആയതിനാൽ വെർച്ചൽ ക്യൂ സംവിധാനം ഇപ്പോൾ നിർത്തലാക്കാൻ സാധ്യമല്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ അങ്ങനെ ഒരു വിധിയുണ്ടോ എന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു.

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് തീർത്ഥാടകരുടെ സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയാണെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. മണ്ഡലകാലം തുടങ്ങിയാൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ കൊണ്ട് മാത്രമേ സാധിക്കൂ എന്നും സർക്കാർ കോടതിയെ അറിയിച്ചു. ദേവസ്വം ബോർഡിന്റെ അധികാരത്തിൽ കൈകടത്തിയില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, കോടതി പറയുന്ന പരിഷ്കാരങ്ങൾ നടത്താൻ തയ്യാറെന്നും വ്യക്തമാക്കി.

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയ നടപടിയിൽ നേരത്തെയും സർക്കാറിനെയും പൊലീസിനെയും കോടതി വിമർശിച്ചിരുന്നു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിനല്ലെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികാരമുള്ളതെന്നാണ് കോടതിയുടെ ഉന്നയിക്കുന്ന ചോദ്യം. ഇതുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹർജികളിലാണ് ഡിവിഷൻ ബ‌ഞ്ചിന്‍റെ മുന്നിലുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version