കേരളം
ശബരിമല ഓണ്‍ലൈന്‍ ബുക്കിങ് ഇന്നു മുതല്‍
കര്‍ക്കിടക മാസ പൂജക്കായി നടതുറക്കുന്ന ശബരിമലയില്‍ ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റ് ഇന്ന് വൈകുന്നേരം അഞ്ചുമുതല്‍ ഓപ്പണ്‍ ആകും. Sabarimala online.com എന്ന സൈറ്റാണ് ഓപ്പണ്‍ ആകുന്നത്. പ്രതിദിനം 5000 പേര്‍ക്കാണ് ദര്‍ശനം അനുവദിക്കുക.
രണ്ട് ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും 24 മണിക്കൂറിനകം എടുത്ത ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പ്രവേശനം അനുവദിക്കും.വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് നട തുറക്കുക.
ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുക. 17 മുതൽ പ്രതിദിനം 5000 പേർക്ക് ദർശനത്തിന് അനുമതി നൽകും. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെയായിരിക്കും പ്രവേശനം.
48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റോ 2 ഡോസ് പ്രതിരോധ വാക്സിൻ സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമായിരിക്കും അനുമതി. 21നു രാത്രി നടയടയ്ക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.