Kerala
മകരവിളക്ക് ദർശിച്ച് ഭക്തലക്ഷങ്ങൾ; ഭക്തിസാന്ദ്രമായി ശബരിമല


ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദര്‍ശിച്ച് ഭക്തലക്ഷങ്ങൾ. ശബരിമലയില്‍ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്ത് തടിച്ചുകൂടിയ അയ്യപ്പഭക്തന്മാര്‍ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദര്‍ശിച്ചത്.
മകരവിളക്ക് ദർശിക്കാൻ സന്നിധാനത്തും പരിസരത്തുംമാത്രം ഒരു ലക്ഷത്തിലേറെപ്പേരാണ് തമ്പടിച്ചത്. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു.
സ്വാമി അയ്യപ്പനു ചാർത്താൻ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിൽ സ്വീകരണം നൽകി. തിരുവാഭരണം സന്നിധാനത്ത് തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നാണ് ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങിയത്. തുടർന്നാണ് തിരുവാഭരണം ചാർത്തി ദീപാരാതന നടത്തിയത്.
അയ്യപ്പ വിഗ്രഹത്തിൽനിന്നു തിരുവാഭരണങ്ങൾ മാറ്റിയശേഷം കവടിയാർ കൊട്ടാരത്തിൽനിന്നു കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമവേളയിൽ അഭിഷേകം ചെയ്യും. അത്താഴപൂജയ്ക്കു ശേഷം മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തു തുടങ്ങും.