ദേശീയം
ടിആർപി നിരക്കിൽ കൃത്രിമത്വം; റിപ്പബ്ലിക് ടി.വി വിതരണ വിഭാഗം മേധാവി അറസ്റ്റിൽ
ടിആർപി നിരക്കിൽ കൃത്രിമം കാണിച്ച കേസിൽ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി അറസ്റ്റിൽ. ഘൻശ്യാം സിംഗ് ആണ് അറസ്റ്റിലായത്. കേസിൽ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
റിപ്പബ്ലിക് ടി.വി കാണാതെ തന്നെ ചാനൽ ഓൺ ചെയ്തുവയ്ക്കുന്നതിന് പണം ലഭിച്ചിരുന്നുവെന്ന് ചിലർ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവിക്കെതിരെ കേസെടുത്തത്. പ്രാദേശിക ചാനലുകളായ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നിവക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഈ ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, റിപ്പബ്ലിക് ടിവിക്കെതിരായി ഉയർന്ന ആരോപണങ്ങളെ അധികൃതർ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പബ്ലിക് ചാനലിനെ മുംബൈ പൊലീസിനെ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നാണ് അധികൃതരുടെ ആരോപണം.