കേരളം
ബിനീഷ് കോടിയേരിക്ക് ആശ്വാസം; ജാമ്യത്തിനെതിരെ ഇഡി നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് ബെംഗളൂരു മയക്കുമരുന്ന്-കള്ളപ്പണക്കേസിൽ ജാമ്യം നൽകിയതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ബെംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. അഭിഭാഷകൻ ജിഷ്ണു എം എൽ ആണ് ബിനീഷിനായി ഹാജരായത്.