Connect with us

കേരളം

ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്​; നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു

Published

on

ശബരിമലയിലെ പരമ്പരാഗത നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. അടുത്ത ഘട്ടത്തിൽ നെയ്യഭിഷേകത്തിന് അവസരം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് ഇന്നലെ മുതല്‍ സന്നിധാനത്ത് തങ്ങുന്നതിന് മുറികള്‍ അനുവദിച്ച് തുടങ്ങി. എന്നാൽ, രാത്രിയില്‍ തുറസ്സായ സ്ഥലങ്ങളില്‍ വിരിവക്കാന്‍ അനുമതി ഇല്ല. നീലിമല പാത വഴി തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തിതുടങ്ങി. തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം, ചികിത്സ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.

നീലിമല അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഹൃദ് രോഗവിദഗ്ധരെ നിയമിച്ചു. ഓക്സിജന്‍ പാർലറുകളും പ്രവര്‍ത്തിച്ച് തുടങ്ങി. അതേസമയം, സന്നിധാനത്ത എത്തുന്ന ഭക്തര്‍ക്ക് അപ്പം, അരവണ പ്രസാദങ്ങള്‍ മുടക്കം കൂടാതെ നല്‍കാന്‍ നടപടി സ്വീകരിച്ചതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ ഒന്ന് മുതല്‍ സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ ഏണ്ണം ദിനംപ്രതി മുപ്പതിനായിരത്തിന് മുകളിലാണ്. മണ്ഡലകാലത്തിനായി നട തുറന്നതിന് ശേഷം ഇതുവരെ ആറ് ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തി എന്നാണ് കണക്ക് വരുമാനം മുപ്പത് കോടി രൂപ കഴിഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version