ക്രൈം
ബന്ധം പിരിഞ്ഞു, ജീവനാംശം ചോദിച്ചതോടെ മുൻ ഭാര്യയോട് പക; കാറിച്ച് കൊല്ലാൻ ക്വട്ടേഷൻ നൽകി യുവാവ്
വിവാഹബന്ധം പിരിഞ്ഞതോടെ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിന് മുൻ ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത ഭര്‍ത്താവ് അറസ്റ്റിൽ. ഭാര്യയെ കാറിടിപ്പിച്ച് കൊലപ്പെടുത്താനാണ് ഭര്ർത്താവായ രമേശ് (45) ക്വട്ടേഷൻ നല്‍കിയത്. കാറിടിച്ചു പരിക്കേറ്റ ഭാര്യ മണിമാല (38) ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ കോടതിക്ക് മുന്നിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
കാർ ഡ്രൈവർ പാണ്ടിരാജിനെ (22) ചോദ്യം ചെയ്തപ്പോഴാണ് മണിമാലയുടെ ഭർത്താവ് രമേശ് കൊടുത്ത ക്വട്ടേഷനാണെന്ന് മനസിലാകുന്നത്. രമേശ് 15 വർഷം മുൻപാണ് മണിമാലയെ വിവാഹം ചെയ്തത്. ഇവർക്ക് 14 വയസുള്ള ഒരു മകനുണ്ട്. തമ്മിൽ ചേർച്ചയില്ലാതെ വന്നതോടെ വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു. തുടർന്നു മണിമാല ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിൽ വിചാരണയ്ക്കായി വരുമ്പോഴാണു തിങ്കളാഴ്ച കോടതിക്ക് മുന്നിൽ മണിമാലയെ കാറിടിച്ചത്. യുവതിയിപ്പോള്‍ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.