Connect with us

കേരളം

ഇനി റേഷൻ കടയിൽ നിന്ന് 24 നിത്യോപയോഗ സാധനങ്ങൾ വാങ്ങാം

Published

on

ration

24 ഇനം നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള തീരുമാനവുമായി പൊതുവിതരണ വകുപ്പ് സബ്സിഡി നിരക്കിൽ സപ്ലൈകോ ഔട്ട്‍ലറ്റുകളിലൂടെ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകളിലേക്കു മാറ്റാനാണ് തീരുമാനം. പദ്ധതിക്കു നാളെ തുടക്കമിടാനാണു ധാരണ. അരിയും പഞ്ചസാരയും വെളിച്ചെണ്ണയും മുളകും പയറും ഉൾപ്പെടെ റേഷൻ കാർഡ് ഹാജരാക്കിയാൽ റേഷൻ കടകളിൽ നിന്നു വാങ്ങാനാകും.

മാവേലി സ്റ്റോറുകൾ ഉൾപ്പെടെ സപ്ലൈകോ നടത്തുന്ന വിൽപനശാലകൾ വഴിയാണു സബ്സിഡി ഭക്ഷ്യ സാധനങ്ങൾ ഇപ്പോൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. റേഷൻ കടകളിലേക്ക് ഇവയുടെ വിതരണം മാറ്റാൻ പൊതുവിതരണ ഡയറക്ടറുടെ ശുപാർശ 3 മാസം മുൻപു സർക്കാരിനു ലഭിച്ചിരുന്നു. ഇതു നടപ്പാകുന്നതോടെ റേഷൻ കടകളുടെ മുഖം മാറും. ന്യായമായ വിലയിൽ നിത്യോപയോഗ സാധനങ്ങളെല്ലാം ഒന്നിച്ചു ലഭിക്കുന്ന സൂപ്പർ മാർക്കറ്റുകളുടെ നിലയിലേക്കു റേഷൻ കടകളുയരും.

റേഷൻ കടയിലേക്കും സപ്ലൈകോ വിൽപനശാലയിലേക്കും പലവട്ടം യാത്ര ചെയ്യേണ്ട ഗതികേടിൽ നിന്നു റേഷൻ കാർഡുടമകൾക്കും മോചനം ലഭിക്കും. മാവേലി സ്റ്റോർ, സപ്ലൈകോ സൂപ്പർ മാർക്കറ്റ്, പീപ്പിൾ ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവയുടെ എണ്ണം കുറവായതിനാൽ ജനം കൂട്ടത്തോടെ തിക്കിത്തിരക്കേണ്ട അവസ്ഥ മാറും. റേഷൻ ഡിപ്പോകളിൽ ഭിന്നശേഷിക്കാരെയും മുതിർന്ന പൗരന്മാരെയും വരി നിർത്തുന്നത് ഒഴിവാക്കണമെന്നും ഇവർക്കു മുൻഗണന നൽകണമെന്നും സർക്കാർ നിർദേശമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version