ക്രൈം
വീടുവിട്ടിറങ്ങിയ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാള്‍ അറസ്റ്റില്‍
മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ കൗമാരക്കാരിയെ സഹായം വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഒഡീഷയിലെ കട്ടകിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ഒരു യുവാവ് അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഒഡീഷയിലെ കട്ടകിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ മാസമാണ് മാതാപിതാക്കളുമായി വഴക്കിട്ട് തിര്‍ത്തോള്‍ സ്വദേശിയായ പെണ്‍കുട്ടി വീടു വിട്ടിറങ്ങിയത്. തിരികെ വീട്ടിലേക്ക് തന്നെ മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് സഹായം വാഗ്ദാനം ചെയ്ത് പ്രതിയായ യുവാവെത്തിയത്.
ബൈക്കില്‍ വീട്ടില്‍ കൊണ്ടു ചെന്നാക്കാമെന്ന് പറഞ്ഞ യുവാവ് പെണ്‍കുട്ടിയെ അടുത്തുള്ള ഗ്രാമത്തിലെ ഒരു പൗള്‍ട്രി ഫാമിലെത്തിക്കുകയായിരുന്നു. ഇവിടെ കുട്ടിയെ തടവിലാക്കിയ ഇയാള്‍ സുഹൃത്തുമൊപ്പം ചേര്‍ന്ന് പീഡനത്തിനിരയാക്കുകയായിരുന്നു.
ഇരുപത്തിരണ്ട് ദിവസത്തോളമാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പൗള്‍ട്രി ഫാമിലെ നടപടികള്‍ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
‘സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. രക്ഷപ്പെട്ട ഇയാളുടെ സുഹൃത്തിനായ അന്വേഷണം നടക്കുന്നുണ്ട്’ എന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതീക് സിംഗ് അറിയിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കി. ഇവിടെ നിന്നും ഒരു അഭയകേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.
പ്രതികള്‍ക്കെതിരെ പീഡനം, ബലാത്സംഗം അടക്കമുള്ള വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.