കേരളം
സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കാൻ പ്രധാനമന്ത്രി തയ്യാറാകാത്തതെന്തെന്ന് റൺദീപ് സിംഗ് സുർജേവാല
സംസ്ഥാനത്തെ എൽഡിഎഫ് മന്ത്രിസഭക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് എഐസിസി വക്താവ് റൺദീപ് സിംഗ് സുർജേവാല. ബിജെപിയും ഇടതു സർക്കാരും തമ്മിലുള്ള ധാരണ പുറത്ത് വരികയാണെന്ന് സുർജേവാല ആരോപിച്ചു.
സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് നിർദേശം നൽകിയില്ലെന്ന് സുർജേവാല ചോദിച്ചു.
8,785 കോടിയുടെ വിൻഡ് പവർ അദാനി ഗ്രൂപ്പിൽ നിന്ന് വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
കൂടിയ വില നൽകി എന്തിന് ഇവരിൽ നിന്ന് വാങ്ങണമെന്ന് വ്യക്തമാക്കണം. സോളാർ എനർജി കോട്ട എന്തിനാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വെട്ടി കുറച്ചതെന്നും സുർജേവാല ചോദിച്ചു. അധികമായി വൈദ്യുതി ഉള്ള സംസ്ഥാനം എന്തിനാണ് ഇത്ര വില നൽകി അദാനി യിൽ നിന്ന് വൈദ്യുതി വാങ്ങുന്നത്.
ഈ രഹസ്യ ധാരണ ഉള്ളത് കൊണ്ടാണോ മോദി സർക്കാർ പിണറായി വിജയന് എതിരെ കേസ് എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അദ്ദേഹം കേരളത്തിലെത്തിയത്.