Connect with us

കേരളം

മാനദണ്ഡങ്ങൾ പാലിക്കാതെ റയിൽവേ; ട്രെയിനുകളില്‍ യാത്ര തോന്നിയ പടി

Published

on

TRAIN

കൊവിഡ് പ്രതിേരാധ പെരുമാറ്റച്ചട്ടങ്ങളെ കുറിച്ച്‌ തലങ്ങും വിലങ്ങും ഉച്ചഭാഷണിയില്‍ വാതോരാതെ മുന്നറയിപ്പുണ്ട്. എന്നാല്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇവ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല . മുന്നറിയിപ്പിന്റെ ഭാഗമായി പ്രേത്യകം എടുത്തു പറയുന്ന സംഗതിയാണ് രണ്ടു മീറ്റര്‍ അകലം പാലിക്കുക എന്നത്. എന്നാല്‍ മുഴവുന്‍ സീറ്റുകളിലും യാതൊരു അകലവും പാലിക്കാെതയാണ് റെയില്‍വേ അധികൃതര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നത്. ഒരു ഇരുപ്പിടത്തിലെ മൂന്നും നാലും സീറ്റുകളില്‍ മുഴുവന്‍ ആളുകളും യാതൊരു പ്രശ്നവുമില്ലാത്ത തരത്തിലാണ് യാത്ര. ചിലര്‍ വല്ലാതെ കൊവിഡിനെ സൂക്ഷിക്കുന്നു. മറ്റുചിലര്‍ മാസ്ക് പോലും സൗകര്യത്തിനാണ് വയ്ക്കുന്നത്.

ടിക്കറ്റ് പരിശോധകര്‍ ഓരോ സ്റ്റേഷന്‍ എത്തുേമ്പോഴും കമ്പര്‍ട്ടുമെന്റുകളില്‍ എത്തുന്നുണ്ടെങ്കിലും അവര്‍ക്ക് ടിക്കറ്റ് വാങ്ങി പരിശോധന നടത്താന്‍ പോലും സമയമില്ല. സീറ്റ് നമ്ബര്‍ ചോദിച്ച്‌ പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിനിടെ ലോട്ടറി വില്‍പ്പനക്കാരും ഇതര സാധന വില്‍പ്പനക്കാരും വിവിധ സ്റ്റേഷനുകളില്‍ നിന്നും കയറി കച്ചവടം തകൃതിയായി നടത്തുന്നുണ്ട്. അവരില്‍ പലരും കൃത്യവും ശാസ്ത്രീയവുമായി മാസ്ക് ധരിക്കുന്നില്ല.

പത്തു വയസില്‍ താഴെയുള്ളവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും യാത്രക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല. യാത്രക്കാരെ കുറക്കാന്‍ ടിക്കറ്റ് വില കുട്ടലും പ്ലാറ്റ്ഫോം ടിക്കറ്റ് വില വര്‍ദ്ധനയുമായി യാത്രക്കാെര പിഴിയുകയാണ് ചെയ്യുന്നത്. വെറുതെ യാത്ര പ്രോത്സാഹിപ്പിക്കാതിരിക്കുന്നതിനാണ് വില കൂട്ടന്നെുെവന്നാണ് അവകാശവാദം. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എന്തിനേറെ ജീവനക്കാര്‍ക്കും അടക്കമുള്ള ഇളവുകള്‍ റദ്ദാക്കി വലിയ തുകയാണ് ഈടാക്കുന്നത്. ഒപ്പം സീസണ്‍ ടിക്കറ്റും സാധാരണ കൗണ്ടറും തുറക്കാതെ വലിയ തോതില്‍ യാത്രക്കാരെ പിഴിയുകയാണ് കൊവിഡിന്റെ പേരില്‍.

എന്നാല്‍ യാതൊരു പെരുമാറ്റച്ചട്ടവും പാലിക്കെപ്പടുന്നില്ല. പാസഞ്ചര്‍ ട്രെയിനുകളുടെ പൊടിപോലുമില്ല. രാവിലെ 6.45ന് ഗുരുവായൂരില്‍നിന്നും പുറപ്പെട്ട് 9.25 ന് എറണാകുളത്തെത്തിയിരുന്ന 56371 ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലാണ്‌ ഏറ്റവും കൂടുതല്‍ സ്ഥിരം യാത്രികര്‍ എറണാകുളം ഭാഗത്തേക്ക് പോയിരുന്നത്. കൊവിഡ് മൂലം 2020 മാര്‍ച്ച്‌ 22ന് എല്ലാ തീവണ്ടികളും നിര്‍ത്തിവെച്ചപ്പോള്‍ മുതല്‍ പ്രസ്തുത വണ്ടി ഓടുന്നില്ല. നിലവില്‍ രാവിലെ 6.55ന് തൃശൂര്‍ വിടുന്ന 02639 ചെന്നൈ – ആലപ്പുഴ പ്രത്യേക സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിനുശേഷം 9.50ന് തൃശൂര്‍ വിടുന്ന 06308 കണ്ണൂര്‍ – ആലപ്പുഴ പ്രത്യേക എക്സ്പ്രസ് വരെ എറണാകുളം ഭാഗത്തേയ്ക്ക് മറ്റൊരു പ്രതിദിന തീവണ്ടിയും ഇല്ലാത്ത അവസ്ഥയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version