ദേശീയം
5000 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നാലും മുന്നോട്ട് തന്നെയെന്ന് രാഹുല്‍; ട്രാക്ടര്‍ റാലിയെതടഞ്ഞ് ഹരിയാന പൊലീസ്
ദില്ലി: കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന റാലിയെ ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ബിജെപിയാണ് ഹരിയാന ഭരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പഞ്ചാബിലായിരുന്നു പ്രക്ഷോഭ റാലി നടന്നത്. ഇന്ന് പഞ്ചാബ് -ഹരിയാന അതിര്‍ത്തി പ്രദേശമായ സിര്‍സയിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ബാരിക്കേഡ് വച്ച് തടസം സൃഷ്ടിച്ച പൊലീസിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. തുടര്‍ന്ന് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജും ഉണ്ടായി.
ഹരിയാനയിലെ കുരുക്ഷേത്രയില്‍ രാഹുല്‍ ഗാന്ധിയുടെ റാലി തടഞ്ഞിരിക്കുകയാണ്. മുന്നോട്ടുപോകാന്‍ അനുവദിക്കുന്നത് വരെ കുരുക്ഷേത്രയില്‍ തന്നെ തുടരുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.ഒരു മണിക്കൂറായാലും 5000 മണിക്കൂറായാലും കാത്തിരിക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു