Connect with us

National

രാഹുല്‍ ഗാന്ധിയെ രാത്രിയും ചോദ്യം ചെയ്യും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇ ഡി രാത്രിയും ചോദ്യം ചെയ്യും. പത്തു മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം അര മണിക്കൂര്‍ ഇടവേള അനുവദിച്ചു. രാഹുല്‍ ഗാന്ധി വീട്ടിലേക്ക് പോയി. അര മണിക്കൂറിന് ശേഷം തിരിച്ചെത്തും.

അഞ്ച് ദിവസങ്ങളിലായി അമ്പത് മണിക്കൂറിലധികമാണ് ഇ ഡി ചോദ്യം ചെയ്തത്. ഇന്നലെ 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അകാരണമായി നീട്ടുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് പ്രതിഷേധം തുടരും.

Advertisement