ദേശീയം
പിന്തുണച്ചവര്‍ക്ക് നന്ദി; ജനവികാരം മാനിക്കുന്നു’; , പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി
സംസ്ഥാനത്ത് എല്‍ഡിഎഫ് വമ്പന്‍ വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജനവികാരം മാനിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പിന്തുണച്ചവർക്കും, പാർട്ടി പ്രവർത്തകർക്കും നന്ദി. മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടത് കൊടുങ്കാറ്റിൽ യുഡിഎഫിന് ഉണ്ടായത് വന്‍ നഷ്ടമാണ്. നേമം തിരിച്ചുപിടിച്ച് ബിജെപിയുടെ അക്കൗണ്ടും എൽഡിഎഫ് പൂട്ടി. സിപിഎമ്മിലെയും ഘടകകക്ഷികളുടെയും മന്ത്രിമാർ വിജയിച്ചപ്പോൾ നഷ്ടം മേഴ്സിക്കുട്ടിയമ്മയുടെ പരാജയം. മന്ത്രിസഭയിലെ മൂന്നാം നമ്പർ കാർ ഉറപ്പിച്ച ജോസ് കെ മാണി പാലയിൽ വീണതും, കൽപറ്റയിൽ ശ്രേയാംസ് കുമാർ തോറ്റതും തിരിച്ചടിയായി. ആലപ്പുഴ, അമ്പലപ്പുഴ, കോഴിക്കോട് നോർത്ത്, തൃശൂർ അടക്കം ടേം വ്യവസ്ഥയിൽ പ്രമുഖരെ മാറ്റി റിസ്ക്കെടുത്ത രണ്ട് ഡസൻ മണ്ഡലങ്ങളിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഎം സിപിഐ നേതൃത്വങ്ങൾക്ക് ആശ്വാസമായി.
സംസ്ഥാനത്ത് നേരിട്ട പരാജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ ജനങ്ങൾ നൽകിയ വിധിയെ അംഗീകരിക്കുന്നു. തോൽവി എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കും. പ്രതിപക്ഷം ഉന്നയിച്ച ഇടതുപക്ഷത്തിന്റെ അഴിമതികൾ നിലനിൽക്കുന്നതാണ്. തോൽവികൾ കോൺഗ്രസിന് പുതുമയല്ല. കോൺഗ്രസ് തിരിച്ചു വരുമെന്നും ചെന്നിത്തല പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം ജനക്ഷേമകരമായിരുന്നെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നില്ലെന്നും എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എങ്കിലും വിജയത്തെ അംഗീകരിക്കുന്നു. തനിക്ക് ഭൂരിപക്ഷം കുറഞ്ഞത്, പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ശേഖരിച്ചതിനുശേഷം, കൂടുതല്‍ വ്യക്തമായി പറയാമെന്നും, ഉമ്മന്‍ചാണ്ടി പറഞ്ഞു. പരാജയം കൊണ്ട് തങ്ങള്‍ നിരാശരാകുന്നില്ല എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി