കേരളം
കണ്ണൂര്‍ നെഹര്‍ കോളേജിലെ റാഗിങ് : ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്റെ പേരില്‍ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറു സീനിയര്‍വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.
പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതികള്‍ ഒളിവിലായിരുന്നു. കണ്ണൂര്‍ നെഹര്‍ ആര്‍ട്‌സ് സയന്‍സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു.
പെണ്‍കുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചുമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്ന് അന്‍ഷാദ് പറഞ്ഞു. പെണ്‍കുട്ടികളോട് എന്തിനാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചു. ഇതിനുശേഷം ആദ്യം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിച്ചു.
വിട്ടയച്ച ശേഷം വീണ്ടും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തി ടോയ്‌ലെറ്റിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചു. തല ചുവരിലിടിപ്പിച്ചെന്നും, നെഞ്ചിലും തലയിലും ചവിട്ടിയെന്നും അന്‍ഷാദ് പറഞ്ഞു. നിലത്തിട്ടും മര്‍ദ്ദിച്ചു. ഇതോടെ അന്‍ഷാദ് ബോധരഹിതനായി. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നല്‍കിയതോടെയാണ് ആരോഗ്യനില മെച്ചപ്പെട്ടത്.