Connect with us

കേരളം

നവംബർ മാസത്തിലെ പിഎസ്‌സി പരീക്ഷകൾ പുനഃക്രമീകരിച്ചു

Published

on

psc

2021 നവംബർ മാസം 1ആം തീയതി മുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നവംബർ മാസത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചു. പരിഷ്കരിച്ച പരീക്ഷാകലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി എസ് സി നടത്താനിരുന്ന വകുപ്പുതല പരീക്ഷകളിലും മാറ്റമുണ്ടെന്ന് അറിയിച്ചിരുന്നു. 3 വകുപ്പുതല പരീക്ഷകൾ ഈ മാസം 9,13 തീയതികളിൽ നടക്കും. സെപ്റ്റംബർ 27നും ഈ മാസം 8, 11 തീയതികളിലും നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്കും ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ്‌ (ഹയർ) പാർട്ട് 2 പേപ്പർ 1 പരീക്ഷയും കെഎസ്ഇബി ജീവനക്കാർക്കും കൂടി ബാധകമാകുന്ന അക്കൗണ്ട് ടെസ് (ഹയർ) പാർട്ട് 2 – പേപ്പർ 1പരീക്ഷയും ഈ മാസം 13 ന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ നടക്കും. അക്കൗണ്ട്ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫിസേഴ്സ് – പേപ്പർ 1, 2 പരീക്ഷകൾ ഈമാസം 9 ന് നടക്കും.

പേപ്പർ ഒന്നും രണ്ടും പരീക്ഷകൾ 2 സെഷനുകളിലായി രാവിലെ 10മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2മുതൽ വൈകുന്നേരം 4 വരെയുമാണ് നടക്കുക. പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ഉദ്യോഗാർത്ഥികൾ പരീക്ഷാ സമയത്തിന് അരമണിക്കൂർ മുൻപ് സെന്ററുകളിൽ ഹാജരാകണം. ഈ മാസം 8, 11 തീയതികളിൽ നടത്തുന്ന മറ്റു വകുപ്പുതല പരീക്ഷകൾക്ക് മാറ്റമില്ലെന്നും പി എസ് സി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version