കേരളം
പ്രൊഫഷണൽ നാടക മത്സരം അവാർഡുകൾ പ്രഖ്യപിച്ചു
നാടകവേദികളെ വീണ്ടും സജീവമാക്കി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണൽ നാടകമത്സരത്തിന് ശുഭപരിസമാപ്തി. കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററിൽ അഞ്ചുദിവസങ്ങളിലായി 10 നാടകങ്ങളാണ് അരങ്ങിലെത്തിയത്. അവസാനദിനമായ വെള്ളിയാഴ്ച രാവിലെ പത്തിന് കെ.പി.എ. സി. കായംകുളത്തിന്റെ ‘മരത്തൻ 1892′ ആണ് അവതരിപ്പിച്ചത്. കോഴിക്കോട് സങ്കീർത്തനയുടെ വേനലവധിയാണ് നാടകമത്സരത്തിൽ അവസാനം അവതരിപ്പിച്ചത്.
19 വിഭാഗങ്ങളിലായാണ് സംഗീത നാടക അക്കാദമി “പ്രൊഫഷണൽ നാടക മത്സരം 2019” അവാർഡുകൾ പ്രഖ്യാപിച്ചത്.
1.മികച്ച നാടകാവതരണം: ഇതിഹാസം. (50,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും.തിരുവനന്തപുരം സൗപർണ്ണിക )
2. മികച്ച രണ്ടാമത്തെ നാടകാവതരണം: വേനലവധി 30,000 രൂപയും, പ്രശസ്തിപത്രവും ശില്പവും (കോഴിക്കോട് സങ്കീർത്തന)
3.മികച്ച സംവിധായകൻ: രാജേഷ് ഇരുളം. വേനലവധി. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും.(കോഴിക്കോട് സങ്കീർത്തന)
4. രണ്ടാമത്തെ മികച്ച സംവിധായകൻ: അശോക് ശശി. ഇതിഹാസം. 20,000 രൂപയും ശില്ലവും പ്രശസ്തിപത്രവും.(തിരു: സൗപർണ്ണിക )
5. മികച്ച നടൻ: സജി മൂരാട്. വേനലവധി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും’ (കോഴിക്കോട് സങ്കീർത്തന)
6.മികച്ച നടി: ശ്രീജ N K. മക്കളുടെ ശ്രദ്ധയ്ക്ക്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും. (സംഘ കേളി പിരപ്പൻകോട്.)
7.മികച്ച രണ്ടാമത്തെ നടൻ: ബിജു ജയാനന്ദൻ. പാട്ടുപാടുന്ന വെള്ളായി. (വള്ളുവനാട് ബ്രഹ്മ ) 15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും.
8.മികച്ച രണ്ടാമത്തെ നടി: മഞ്ജു റെജി. അമ്മ’ (കാളിദാസ കലാകേന്ദ്രം കൊല്ലം) 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും.
9. മികച്ച നാടകകൃത്ത്: ഹേമന്ദ് കുമാർ. വേനലവധി (കോഴിക്കോട് സങ്കീർത്തന) 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും.
10. മികച്ച രണ്ടാമത്തെ നാടകകൃത്ത്: അശോക് ശശി. ഇതിഹാസം ( സൗപർണ്ണിക തിരുവനന്തപുരം) 20,000 രൂപയും ശില്പവും പ്രശസ്തിപത്രവും.
11. മികച്ച ഗായകൻ: സാബു കലാഭവൻ. ഭോലോ റാം.(കണ്ണൂർ സംഘചേതന )10, 000 രൂപയും ശില്പവും പ്രശസ്തിപത്രവും.
12. മികച്ച ഗായിക: വൈക്കം വിജയലക്ഷ്മി. (കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും. (കണ്ണൂർ നാടക സംഘം) 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും..
13.മികച്ച സംഗീത സംവിധായകൻ: അനിൽ M അർജുൻ. ഇതിഹാസം (സൗപർണ്ണിക തിരുവനന്തപുരം) 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും.
14. മികച്ച ഗാന രചയിതാവ്: കരിവള്ളൂർ മുരളി. അമ്മ (കാളിദാസ കലാകേന്ദ്രം കൊല്ലം). 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും.
15. മികച്ച രംഗപട സംവിധാനം: ആർട്ടിസ്റ്റ് സുജാതൻ (വിവിധ നാടകങ്ങൾ) 20,000 രൂപയും ശില്പവും പ്രശസ്തിപത്രവും.
16. മികച്ച ദീപവിതാനം: രാജേഷ് ഇരുളം. വേനലവധി (കോഴിക്കോട് സങ്കീർത്തന). 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും.
17. മികച്ച വസ്ത്രാലങ്കാരം: വക്കം മഹിൻ. ഇതിഹാസം -തിരുവനന്തപുരം സൗപർണ്ണിക. 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും.
18. സ്പെഷൽ ജൂറി അവാർഡ്: ശിവകാമി തിരുമന. (കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും.(കണ്ണൂർ നാടക സംഘം)
19. സമഗ്ര സംഭാവന അവാർഡ്: വക്കം ഷക്കീർ. (50,000 രൂപയും ശില്പവും പ്രശസ്തിപത്രവും )