Uncategorized
റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ സ്പുടിനികിന്റെ വില നിശ്ചയിച്ചു
റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ സ്പുടിനികിന്റെ വില നിശ്ചയിച്ചു. 995.40 രൂപയ്ക്കാണ് ഇന്ത്യയില്‍ വിതരണം ചെയ്യുകയെന്ന് ഡോക്ടര്‍ റെഡ്ഡീസ് ലാബ് അറിയിച്ചു.റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുടിനിക് ഇറക്കുമതി ചെയ്യുന്നത് ഡോ. റെഡ്ഡീസ് ലാബോറട്ടറിയാണ്. കഴിഞ്ഞമാസമാണ് സ്പുടിനിക് അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
മെയ് ഒന്നിനാണ് ആദ്യബാച്ച് സ്പുടിനിക് വാക്സിന് ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ ദിവസം വിതരണത്തിന് സെന്റര്‍ ഡ്രഗ്സ് അതോറിറ്റി അനുമതി നല്‍കിയത്.വരും മാസങ്ങളില്‍ കൂടുതല്‍ വാക്സിന് എത്തുമെന്ന് ഡോ. റെഡ്ഡീസ് ലാബോറട്ടറി അറിയിച്ചു. ഹൈദരബാദിലാണ് ആദ്യഡോസ് വിതരണം ചെയ്തത്.
ഇന്ത്യയിൽ ഇതുവരെ കൊവാക്സിനും കൊവിഷീൽഡിനുമാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ രണ്ട് വാക്സിനെക്കാൾ എഫിഷ്യൻസി റേറ്റ് സ്പുട്നിക് വിയ്ക്കുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് കൊവിഷീൽഡിന്റെ നിർമ്മാതാക്കൾ. കൊവാക്സിൻ നിർമ്മിക്കുന്നത് ഭാരത് ബയോടെക്കാണ്.