Connect with us

കേരളം

കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്കു മുന്‍ഗണന; 70% വാക്‌സിന്‍ മാറ്റിവയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം

Published

on

covi vaccine e1609561843936

കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്കു മുന്‍ഗണന നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന വാക്‌സിനില്‍ എഴുപതു ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവയ്ക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്കി.

വാക്‌സിന്‍ പാഴാക്കുന്നതു പരമാവധി കുറയ്ക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്നവര്‍ ലഭിക്കുന്ന ഡോസില്‍ അത് കണ്ടെത്തേണ്ടി വരും.

രണ്ടാം ഡോസുകാര്‍ക്ക് കൃത്യസമയത്ത് വാക്‌സിന്‍ കൊടുക്കുക എന്നതു പ്രധാനമാണെന്ന്, സംസ്ഥാന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രലയം വ്യക്തമാക്കി. അതിനായി കേന്ദ്രത്തില്‍നിന്നു കിട്ടുന്നതില്‍ എഴുപതു ശതമാനമെങ്കിലും മാറ്റിവയ്ക്കണം. ശേഷിക്കുന്നതു മാത്രമേ ഒന്നാം ഡോസ് സ്വീകരിക്കുന്നവര്‍ക്കു നല്‍കാവൂ. എഴുപതു ശതമാനം എന്നത് നൂറു ശതമാനം വരെയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

ഓരോ സംസ്ഥാനത്തിനും അടുത്ത രണ്ടാഴ്ചത്തേക്കുള്ള വാക്‌സിന്‍ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കും. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു ബുക്കിങ് നടത്താനാവും. മെയ് 15 മുതല്‍ 31 വരെയുള്ള വാക്‌സിന്‍ വിതരണ വിവരങ്ങള്‍ 14ന് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

drunken drive ganeshkumar drunken drive ganeshkumar
കേരളം3 hours ago

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

nikhitha kochi died nikhitha kochi died
കേരളം4 hours ago

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

John Brittas MP.jpg John Brittas MP.jpg
കേരളം22 hours ago

കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു

monson wife.jpg monson wife.jpg
കേരളം23 hours ago

പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

double ducker train double ducker train
കേരളം1 day ago

കേരളത്തിലേക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

ksrtc drunken employees ksrtc drunken employees
കേരളം1 day ago

മദ്യപിച്ച് ജോലിക്കെത്തിയ 100 KSRTC ജീവനക്കാർക്ക് എതിരെ നടപടി

IMG 20240416 WA0038.jpg IMG 20240416 WA0038.jpg
കേരളം2 days ago

ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി

20240416 174256.jpg 20240416 174256.jpg
കേരളം2 days ago

ദിലീപിന് തിരിച്ചടി; മൊഴി പകര്‍പ്പ് ആക്രമിക്കപ്പെട്ട നടിക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി

trv aieport2.jpeg trv aieport2.jpeg
കേരളം2 days ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

images 9.jpeg images 9.jpeg
കേരളം2 days ago

രജിസ്ട്രേഷൻ സമയത്ത് ന്യായവില കുറച്ചുവച്ചവരെല്ലാം കുടുങ്ങും

വിനോദം

പ്രവാസി വാർത്തകൾ