Connect with us

രാജ്യാന്തരം

അശ്ലീല വീഡിയോകൾ കാണരുതെന്ന് വൈദികരെയും കന്യാസ്ത്രീകളെയും ഉപദേശിച്ച് ഫ്രാൻസീസ് മാർപാപ്പ

Published

on

അശ്ലീല വീഡിയോകൾ കാണരുതെന്ന് വൈദികരെയും കന്യാസ്ത്രീകളെയും ഉപദേശിച്ച് ഫ്രാൻസീസ് മാർപാപ്പ. വത്തിക്കാനിലെ പരിപാടിയിൽ ചോദ്യത്തിന് ഉത്തരമായാണ് മാർപാപ്പയുടെ പരാമർശം. വൈദികരും കന്യാസ്ത്രീകളും അടക്കം പലരും ഇക്കാലത്ത് അശ്‌ളീല ദൃശ്യങ്ങൾ കാണുന്നു. അത് തിന്മയുടെ പ്രവേശനത്തിന് കാരണമാകുന്നു. ഇത് അപകടകരമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവർ അശ്‌ളീല ദൃശ്യങ്ങൾ കാണുന്നതിൽനിന്ന് മാറി നിൽക്കണം. നിങ്ങളുടെ ഫോണിൽനിന്ന് ഇപ്പോൾത്തന്നെ പോൺ ദൃശ്യങ്ങൾ മായിച്ചു കളയുക. അപ്പോൾ നിങ്ങൾക്ക് ഇത് കാണാനുള്ള പ്രചോദനം ഒഴിവാക്കാം. അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും ഓൺലൈനിലും അമിതമായി സമയം പാഴാക്കരുതെന്നും പോപ്പ് വൈദികരെ ഉപദേശിച്ചു.

ക്രിസ്ത്യാനികളുടെ നന്മയ്ക്കായി ഡിജിറ്റൽ, സോഷ്യൽ മീഡിയ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കണമെന്ന ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ മറുപടി. തന്റെ ജോലിയേക്കാൾ പ്രാധാന്യത്തോടെ വാർത്തകൾ കാണുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന അമിതമായ ആസക്തി അപകടകരമാണ്. നിങ്ങളിൽ പലർക്കും അനുഭവമുള്ളതോ പ്രലോഭനമുള്ളതോ ആയ കാര്യമായിരിക്കും ഡിജിറ്റൽ പോണോഗ്രഫി.

സാധാരണക്കാരായ സ്ത്രീകളും പുരുഷൻമാരും എന്തിന്, കന്യാസ്ത്രീകൾ വരെ ഇത്തരം അശ്ലീല ദൃശ്യങ്ങൾ കാണുന്നു. പുരോഹിതരും ഇക്കൂട്ടത്തലുണ്ട്. ഞാൻ പറയുന്നത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം പോലുള്ള ക്രിമിനൽ സ്വഭാവമുള്ള അശ്ലീല ദൃശ്യങ്ങളെ കുറിച്ച് മാത്രമല്ല, വളരെ സാധാരണമായ പോണോഗ്രഫിയെ കുറിച്ചുകൂടിയാണ്. ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവർ അശ്‌ളീല ദൃശ്യങ്ങൾ കാണുന്നതിൽനിന്ന് മാറി നിൽക്കണം- എന്നുമായിരുന്നു മാർപാപ്പയുടെ വാക്കുകൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version