Connect with us

കേരളം

ആദിവാസികളുടെ കുഴിമാടം നശിപ്പിച്ച് പൈപ്പ്; വാർത്തയായി, പിന്നാലെ നടപടി

Published

on

Screenshot 2023 12 27 184244

കണ്ണൂർ ജില്ലയിലെ കേളകത്ത് ആദിവാസികളുടെ കുഴിമാടം പൊളിച്ച് കുടിവെള്ള പൈപ്പ് സ്ഥാപിച്ച സംഭവത്തിൽ നടപടി. ജല അതോറിറ്റി കരാറുകാർ പൈപ്പ് മാറ്റി കുഴിമാടങ്ങൾ പുനസ്ഥാപിച്ചു. കണ്ണൂർ കേളകത്ത് ജൽ ജീവൻ മിഷനിൽ പൈപ്പിടാൻ വേണ്ടിയാണ് ആദിവാസി കോളനിയിലെ കുഴിമാടങ്ങൾ നശിപ്പിച്ചത്. വാളുമുക്ക് കോളനിയിലാണ് മൂന്ന് കുഴിമാടങ്ങൾ മാന്തി, ജല അതോറിറ്റി കരാറുകാർ പൈപ്പിട്ടത്. വേറെ സ്ഥലമുണ്ടായിട്ടും, വീട്ടുകാരില്ലാത്ത നേരത്ത്, കുഴിമാടങ്ങൾ നശിപ്പിച്ച് പൈപ്പിടുകയായിരുന്നു. കരാറുകാരെത്തി പൈപ്പ് നീക്കി. അടുക്കളയോട് ചേർന്ന അടക്കം ചെയ്തയിടം മാന്തി കുടിവെളള പൈപ്പിട്ടിരുന്നു.

ജൽജീവൻ മിഷനിൽ തൊട്ടടുത്ത അംഗൻവാടിയിലേക്കുളള കണക്ഷന് വേണ്ടിയാണ് ആദിവാസികളുടെ കുഴിമാടം നശിപ്പിച്ചത്. പൈപ്പിടാൻ അംഗനവാടിയുടെ മുറ്റത്തുകൂടെയും ശോഭനയുടെ അടുക്കളഭാഗത്തു കൂടെയും വേറെ വഴിയുണ്ടായിരുന്നു. കരാറുകാരനോട് പറയുകയും ചെയ്തു. പക്ഷേ കുഴിയെടുക്കുമ്പോൾ മേൽനോട്ടത്തിന് ആളുണ്ടായില്ല. പൈപ്പിടാനെത്തിയവർ എളുപ്പവഴി നോക്കി, കുഴിമാടം മാന്തി. വാളുമുക്ക് കോളനിയിൽ മരിച്ചാൽ അടക്കാൻ മണ്ണില്ല. 30 വീടുകൾക്കിടയിൽ തന്നെ 100 കുഴിമാടങ്ങളുണ്ട്. ആറടി മണ്ണിനുളള സങ്കടത്തിനിടയിലായിരുന്നു ഇങ്ങനെയും. വാർത്തയായതോടെ ജല അതോറിറ്റി കരാറുകാരെത്തി പൈപ്പ് നീക്കി. കുഴിമാടങ്ങൾ പൂർവ സ്ഥിതിയിലാക്കി. പരാതിയില്ലെന്ന് കുടുംബം അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version