Connect with us

കേരളം

ഉന്നതവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം‌; ഗവര്‍ണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

Published

on

ഉന്നതവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളിലായി ഉയര്‍ന്നുവന്നിരിക്കുയാണ്. അത് വിശദമാക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഒരുപ്രകടന പത്രിക മുന്നോട്ടുവച്ചിരുന്നു. അതില്‍ ഉന്നതവിദ്യാഭ്യാസമേഖലയിലെ ശാക്തികരണത്തെ കുറിച്ച് വിശദമായി പറഞ്ഞിരുന്നു.
ഇപ്പോള്‍ ഗവര്‍ണര്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിനുള്ള അഭിപ്രായം എന്താണെന്ന് മനസിലാക്കാത്തയാളല്ല ഗവര്‍ണര്‍. എങ്കിലും ഉന്നതവിദ്യാഭ്യാസ മേഖല ഇന്നുള്ളതില്‍ നിന്ന് മുന്നോട്ടുപോകണം, കൂടുതല്‍ സ്വാംശീകരിക്കണമെന്നകാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണ്. ഇപ്പോള്‍ എല്ലാം തികഞ്ഞു എന്നഭിപ്രായം സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. അതിന്റെ ഭാഗമായി സ്‌റ്റേറ്റ് അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് സംസ്ഥാന തലത്തില്‍ ഗ്രേഡിങ് നല്‍കുന്ന സംവിധാനമാണ്. എന്‍ഐആര്‍എഫിന്റെ മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാനങ്ങളെ റാങ്ക് ചെയ്യുന്ന കെഐആര്‍എഫ് സംവിധാനം തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനും സഹയാകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രയോഗത്തില്‍ വരുമ്പോള്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്ന് വരാം. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പലകാര്യങ്ങളിലും കത്തുകളിലൂടെയും മറ്റും ആശയവിനിമയം നടത്താറുണ്ട്. അത് സാധാരണപക്രിയയാണ്. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായി ചിലത് സംഭവിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്നവിധത്തില്‍ അത് മാധ്യമങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളോട് നേരില്‍ സംവദിക്കാന്‍ തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version