കേരളം
പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു.
പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. ചെമ്മീൻ സിനിമ യുടെ സ്റ്റിൽ ഫോട്ടോ ഗ്രാഫർ ആയിരുന്നു. ഫോട്ടോ ജേർണലിസം. സിനിമ. നാടകം. ഡോക്യൂമെന്ററി രംഗങ്ങളിൽ സജീവമായിരുന്നു.
മൂന്നു തവണ അദ്ദേഹത്തിന് ദേശിയ പുരസ്കാരം നേടിയിട്ടുണ്ട്. കൂടാതെ യാഗം, കേശു, സ്വപ്നം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. 1959ൽ തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ തുടങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.
1991ൽ അദ്ദേഹം സംവിധാനം ചെയ്ത അഭയം എന്ന സിനിമയ്ക്ക് കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. 1993 ൽ സംഗീത് ശിവന്റെ സംവിധാനത്തിൽ ജോണി എന്ന സിനിമ നിർമ്മിച്ചു . കയ്യും തലയും പുറത്തിടരുത് ( സംവിധാനം പി ശ്രീകുമാർ വര്‍ഷം 1985 ) ഇലഞ്ഞിപ്പൂക്കൾ ( സംവിധാനം സന്ധ്യാ മോഹൻ – 1986 ) അപരാഹ്നം ( സംവിധാനം എം പി സുകുമാരൻ നായർ 1990 ) എന്നീ സിനിമകൾക്ക് കലാസംവിധാനം നിർവ്വഹിച്ചു .
ഐക്യകേരള രൂപവത്കരണത്തിനു മുൻപേ ശിവന്റെ ചിത്രങ്ങൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാൻ , ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങൾ അച്ചടിച്ചുവന്നിരുന്നു. ശിവൻസ് സ്റ്റുഡിയോ 60 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷപരിപാടികൾ 2019 ൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു.
അന്ന് അദ്ദേഹം കേരളത്തിന്റെ ഛായാഗ്രഹണ ചരിത്രം ഇങ്ങിനെ പങ്കുവെച്ചു . ” കഴിഞ്ഞ അറുപത് വർഷത്തിലെ ഓരോ ദിവസവും അധ്വാനത്തിന്റേതായിരുന്നു. അന്നൊന്നും പലതും ഇത്ര എളുപ്പമായിരുന്നില്ല. ഡോക്യുമെന്ററിയായിരുന്നു ലക്ഷ്യം. പക്ഷേ അന്നൊക്കെ വീഡിയോ ക്യാമറ ഉപയോഗിക്കാൻ ഉന്നതതല അനുമതി വേണം. നടക്കാത്ത കാര്യത്തിനാണ് ശ്രമിക്കുന്നതെന്ന് പലരും പറഞ്ഞു. അഞ്ചുവർഷത്തിന് ശേഷം ലൈസൻസ് കിട്ടി. ആ ക്യാമറയിലാണ് ‘സ്വപ്നം’ സിനിമ ചെയ്തത്.