Connect with us

കേരളം

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍

kerala high court 620x400 1496586641 835x547

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പ്രധാന വരുമാനമാര്‍ഗമാണ്. കോവിഡ് കാലമായതിനാല്‍ ഇപ്പോള്‍ ഇക്കാര്യം പരിഗണിക്കാനാകില്ലെന്നും കൂടുതല്‍ ആലോചന വേണമെന്നും ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു.

മറുപടിയില്‍ അതൃപ്തി അറിയിച്ച ഹൈക്കോടതി കൃത്യമായ വിശദീകരണം നല്‍കാന്‍ ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ഡിസംബര്‍ രണ്ടാം വാരം വീണ്ടും ഹര്‍ജി പരിഗണിക്കും. പെടോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ്എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുള്ളത്.

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ചതില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ജിഎസ്ടി കൗണ്‍സിലിനോടും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

പെടോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിക്കാരുടെ നിവേദനം കേന്ദ്ര സര്‍ക്കാരിന് അയക്കാനും തീരുമാനം എടുക്കാനും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ജി എസ് ടി കൗണ്‍സില്‍ നിവേദനം തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചത് .മതിയായ കാരണം പറയാതെ നിവേദനം തള്ളിയെന്നാണ് പരാതി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version