Connect with us

കേരളം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇനി മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താൽ പിഴ

karipur airport

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും വാഹന പാര്‍ക്കിങ് സംബന്ധിച്ച് നടപ്പാക്കിയ പരിഷ്‌കാരത്തിന്റെ ഭാഗമായാണ് ഈ നടപടി. ടെര്‍മിനലിന് മുന്‍വശം ‘നോ പാര്‍ക്കിങ്’ ഭാഗമാണ്.

യാത്രക്കാരെ കയറ്റുക, ഇറക്കുക എന്നീ ആവശ്യത്തിന് മാത്രമാണ് ഇവിടെ അനുമതിയുള്ളത്. എന്നാല്‍, അതിന് മൂന്നു മിനിറ്റ് എന്ന സമയപരിധി പുതുതായി നിശ്ചയിച്ചത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കുകയാണിപ്പോള്‍.സ്വന്തം വാഹനവുമായാണ് കൂടുതല്‍ പേരും വിമാനത്താവളത്തില്‍ എത്തുന്നത്. ഒപ്പം ഡ്രൈവറായി എത്തുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരിക്കും.

യാത്രക്കാരനും ഡ്രൈവറും മാത്രമാണെങ്കില്‍, ലഗേജ് ഇറക്കാനും മറ്റും ഡ്രൈവര്‍ക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ടി വരും. വാഹനത്തില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്ക് ഇറങ്ങാനും മറ്റും കൂടുതല്‍ സമയം വേണ്ടി വരും. അതായത് മൂന്നു മിനിറ്റ് കൊണ്ട് ഇതെല്ലാം ഒരുമിച്ച് സാധിക്കില്ല.പാര്‍ക്കിങ് നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശ്വാസമുണ്ടെങ്കിലും ടെര്‍മിനലിനു മുന്‍പില്‍ വാഹനം നിര്‍ത്തിയിടാന്‍ നല്‍കുന്ന സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം കരിപ്പൂരിലെത്തുന്ന യാത്രക്കാര്‍ ഉന്നയിക്കുന്നു.

നേരത്തെ വിമാനത്താവള കവാടം കടന്നു വാഹനം അകത്തു പ്രവേശിച്ചാല്‍ 15 മിനിറ്റിനകം തിരിച്ചിറങ്ങിയില്ലെങ്കില്‍ കാറുകള്‍ക്ക് 85 രൂപ പാര്‍ക്കിങ് ഫീസ് നല്‍കണമായിരുന്നു. വാഹനം പാര്‍ക്ക് ചെയ്തില്ലെങ്കിലും ഈ തുക നല്‍കണമെന്ന അവസ്ഥയായിരുന്നു.എന്നാല്‍, പുതിയ നിരക്ക് പ്രകാരം കാറുകള്‍ക്ക് അര മണിക്കൂര്‍ വരെ 20 രൂപ നല്‍കിയാല്‍ മതി. രണ്ട് മണിക്കൂര്‍ വരെ 55 രൂപയും തുടര്‍ന്ന് ഏഴു മണിക്കൂര്‍ വരെ ഓരോ മണിക്കൂറിനും 10 രൂപ വീതവും. ഇത് മുന്‍ നിരക്കിനെക്കാള്‍ കുറവാണ്.

മാത്രമല്ല, പാര്‍ക്കിങ്ങിനായി നിശ്ചയിച്ച ഭാഗങ്ങളില്‍ പ്രവേശിച്ചാല്‍ മാത്രം നിരക്ക് നല്‍കിയാല്‍ മതി. ടെര്‍മിനലിന് മുന്‍പില്‍ ആളെയിറക്കി പുറത്തിറങ്ങിയാല്‍ തുക നല്‍കേണ്ട. എന്നാല്‍, മൂന്നു മിനിറ്റ് എന്നത് ദീര്‍ഘിപ്പിക്കുകയും പിഴ സംഖ്യയായ 500 രുപ കുറയ്ക്കുകയും വേണമെന്നാതാണ് യാത്രക്കാരുടെ ആവശ്യം. പുതിയ നിബന്ധന പാലിക്കാനാകാതെ ദിവസവും 500 രൂപ പിഴ നല്‍കേണ്ടിവരുന്നവര്‍ ഏറെയുണ്ടെന്നാണ് യാത്രക്കാര്‍ പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version