Connect with us

Kerala News

ഉമ്മന്‍ ചാണ്ടിയുടെ സത്യവാങ്മൂലത്തിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍ രംഗത്ത്

സിറ്റിസൺ കേരള

Published

on

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്കെതിരെ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പായി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷ് വാസുദേവന്‍റെ വിമര്‍ശനം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലയളവിലെ വരുമാന നികുതി റിട്ടേണ്‍ വിവരങ്ങള്‍ എടുത്ത് കാട്ടിയാണ് ഹരീഷിന്‍റെ വിമര്‍ശനം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സ്വത്ത് വിവര രേഖകള്‍ പ്രകാരം ഉമ്മന്‍ ചാണ്ടിയുടെ കൈവശം 2.99 ലക്ഷം രൂപയാണുള്ളത്. പാരമ്പര്യ സ്വത്തായി ലഭിച്ച 3.41 കോടി രൂപ വിലമതിക്കുന്ന കൃഷി ഭൂമി പുതുപ്പള്ളിയിലുണ്ട്. തിരുവനന്തപുരം കാനറ ബാങ്കില്‍ അദ്ദേഹത്തിന് 25 ലക്ഷം രൂപയുടെ വായ്പയുണ്ട്. ഭാര്യ മറിയാമ്മയുടെ പേരില്‍ തിരുവനന്തപുരത്ത് 40 ലക്ഷം രൂപ വിലമതിക്കുന്ന വീടും കൂടാതെ സ്വര്‍ണവും ബാങ്ക് നിക്ഷേപവുമായി 53 ലക്ഷം രൂപയും ഒരു സ്വിഫ്റ്റ് കാറുമുണ്ട്.

ഉമ്മൻചാണ്ടി കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അവസാനമായി അദ്ദേഹം വരുമാന നികുതി റിട്ടേൺ നൽകിയത്. ഈ വിവരം ചൂണ്ടിക്കാട്ടിയ ഹരീഷ് വാസുദേവന്‍ ഒരു മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് അറിയാമല്ലോ എന്നും ചോദിക്കുന്നു.

2014-15ല്‍ മുഖ്യമന്ത്രിയായിരിക്കേ നികുതി റിട്ടേണിൽ വാർഷിക വരുമാനമായി ഉമ്മന്‍ ചാണ്ടി കാണിച്ചത് 3,42,230 രൂപയാണ്. അതായത് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹത്തിന്‍റെ പ്രതിമാസ വരുമാനം കണക്ക് പ്രകാരം 28,600 രൂപ. 50 വർഷമായി പുതുപ്പള്ളി എം.എല്‍.എ കൂടിയാണ് ഉമ്മന്‍ചാണ്ടി. 50 വർഷത്തെ എം.എല്‍.എ പെൻഷൻ ഒരാൾക്ക് പ്രതിമാസം ഏതാണ്ട് 50,000 രൂപ കിട്ടുമെന്ന് നിയമസഭാ വെബ്‌സൈറ്റിനെ ഉദ്ധരിച്ച് ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വക്കീലാണ്. 2020 റിട്ടേണ്‍ അനുസരിച്ച് അദ്ദേഹത്തിന്‍റെ പ്രതിമാസ വരുമാനം 11,811 രൂപയെന്നാണ് രേഖയില്‍ കാണിച്ചിരിക്കുന്നത്. അരിയാഹാരം കഴിക്കുന്നവരില്‍ എത്രപേര്‍ ഈ കണക്ക് വിശ്വസിക്കുമെന്ന് ഹരീഷ് ചോദ്യം ചെയ്യുന്നു.

ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഉമ്മൻചാണ്ടിയുടെ വരുമാനം.

2014-15 വർഷം ഉമ്മൻചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ വർഷമാണ് അദ്ദേഹം വരുമാന നികുതി റിട്ടേൺ അവസാനമായി നൽകിയത്. ഒരു മുഖ്യമന്ത്രിക്ക് ശമ്പളം എത്രയാണെന്ന് അറിയാമല്ലോ. എന്നാൽ അദ്ദേഹം 2014-15 ലെ റിട്ടേണിൽ വാർഷിക വരുമാനമായി കാണിച്ചത് വെറും 3,42,230 രൂപ !!!

അതായത്, മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം വെറും 28,600 രൂപ !!!

50 വർഷമായി അദ്ദേഹം പുതുപ്പള്ളി MLA ആണ്. 50 വർഷത്തെ MLA പെൻഷൻ ഒരാൾക്ക് പ്രതിമാസം ഏതാണ്ട് 50,000 രൂപ കിട്ടുമെന്നു നിയമസഭാ വെബ്‌സൈറ്റ് പറയുന്നു.

2015 നു ശേഷം ഉമ്മൻചാണ്ടി വരുമാന നികുതി അടയ്ക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തിട്ടില്ല !!,

മകൻ ചാണ്ടി ഉമ്മൻ വക്കീലാണ്. 2020 റിട്ടേൺ അനുസരിച്ച് പ്രതിമാസ വരുമാനം 11,811 രൂപ !!

മലയാളമനോരമ എത്ര തള്ളിയാലും, ഉടുപ്പ് കീറി നടന്നാലും, വസ്തുതകൾ സ്വന്തം ഒപ്പുള്ള സത്യവാങ്മൂലമായി ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ വരും. സത്യം നമ്മെ നോക്കി പല്ലിളിക്കും

അരിയാഹാരം കഴിക്കുന്നവരിൽ എത്രപേർ ഈ കണക്ക് വിശ്വസിക്കും???

ഒരേ സമയം സ്വന്തം ജനതയോട് കള്ളം പറയുകയും, അതേസമയം നികുതി വെട്ടിക്കുകയും ചെയ്യുന്ന ഒരാൾ മാന്യനായി, ഒരു വലിയ ജനതയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഒക്കെയായി മാറുന്നെങ്കിൽ, ആ ജനത അടിസ്ഥാനപരമായി തട്ടിപ്പിന് കൂട്ടുനിൽക്കുന്ന, ഇന്റഗ്രിറ്റി ഇല്ലാത്ത ജനത ആയിരിക്കണം. അല്ലെങ്കിൽ അയാളുടെ ഈ മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാൻ മറ്റു പാർട്ടികൾ പരാജയപ്പെട്ടത് കൊണ്ടാവണം.

പൊതുജീവിതത്തിൽ അടിസ്ഥാന സത്യസന്ധത കാണിക്കാത്ത മനുഷ്യരെങ്ങനെയാണ് ഒരു സംസ്ഥാനത്തെ സത്യത്തിന്റെ മാർഗ്ഗത്തിൽ നയിക്കുന്നത്?

അഡ്വ.ഹരീഷ് വാസുദേവൻ.

News Updates

Kerala News9 mins ago

കേരളം വിലകൊടുത്ത് വാങ്ങിയ കോവിഡ് വാക്‌സിന്റെ വിതരണം വൈകുന്നതായി പരാതി

കേരളം വിലകൊടുത്ത് വാങ്ങിയ കോവിഡ് വാക്‌സിന്റെ വിതരണം വൈകുന്നു. മുന്‍ഗണന ക്രമം നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം തയ്യാറായിട്ടില്ല. വാക്‌സിന്‍ വിതരണത്തിന് ഇനിയും ദിവസങ്ങളെടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.കേരളത്തില്‍ കോവിഡ്...

Kerala News59 mins ago

പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ മെയ് 24 ന് ഉന്നതതല യോഗം

പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ മെയ് 24 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ്...

Kerala News6 hours ago

ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യത…; കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അതിജാഗ്രത. കാറ്റിന്റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും കേരളത്തില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ്...

Kerala News7 hours ago

സംസ്ഥാനത്ത് 12 ദിവസത്തിനിടെ മരിച്ചത് 745 പേർ; ലോക്ക്ഡൗണ്‍ നീട്ടാൻ നീക്കം

കൊവിഡിനെ പിടിച്ചു കെട്ടാനാകാതെ സംസ്ഥാനം. ഏറ്റവും ഉയർന്ന പ്രതിദിനവര്‍ധനയും മരണങ്ങളും ടെസ്റ്റ് പോസിററിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിനംകൊണ്ട് 745 പേര്‍ കൊവിഡിനു കീഴടങ്ങി....

Kerala News7 hours ago

ഇന്ന് ചെറിയ പെരുന്നാള്‍; മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക്

മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ച്‌ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയാണ് മലയാളികള്‍....

National Updates

National News2 hours ago

കൊവിഷീൽഡ് ഡോസുകളുടെ ഇടവേള നീട്ടണം…; രോഗം ബാധിച്ചവർക്ക് വാക്സീനേഷൻ 6 മാസം കഴിഞ്ഞ് മതിയെന്ന് ശുപാർശ

കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് ശുപാർശ. കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. 12 മുതൽ 16 ആഴ്ചവരെ വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള നീട്ടണമെന്നാണ് ആവശ്യം. കൊവിഡ്...

National News3 hours ago

കുട്ടികള്‍ക്കുള്ള വാക്സിന്‍: കൊവാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി

ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെ കുട്ടികള്‍ക്കുള്ള വാക്സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് ഡ്രഗ്രസ് കണ്‍ട്രോളറുടെ അനുമതി. വാക്സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ...

National News3 hours ago

കൊവിഡ് സൗജന്യ വാക്‌സിനേഷന്‍, സെന്‍ട്രല്‍ വിസ്ത പ്രോജക്ട് നിർത്തണം…; പ്രധാനമന്ത്രിക്ക് മുന്നില്‍ 9 നിര്‍ദേശങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്

കൊവിഡ് സൗജന്യ വാക്‌സിനേഷന്‍, സെന്‍ട്രല്‍ വിസ്ത പ്രോജക്ട് നിർത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ...

National News4 hours ago

മൃഗങ്ങളെയും വിടാതെ കൊവിഡ്; ജയ്പൂർ മൃഗശാലയിലെ സിംഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരം​ഗം ​ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ മൃ​ഗങ്ങളിലും രോ​ഗബാധ ഉണ്ടാകുന്നതായി റിപ്പോർട്ട്. ജയ്പൂർ മൃ​ഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യൻ വെറ്റിനറി...

National News4 hours ago

ഉത്തര്‍പ്രദേശിലെ ഗംഗാ തീരത്ത്​ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്​ത്തിയ നിലയില്‍

ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത്​ മൃതദേഹങ്ങള്‍ കുന്നുകൂട്ടി മണലില്‍ പൂഴ്​ത്തിയ നിലയില്‍. ലഖ്​നോവില്‍നിന്ന്​ 40 കിലോമീറ്റര്‍ അകലെയുള്ള ഉന്നാവിലാണ്​ സംഭവം.ഗംഗാ നദിയുടെ തീരത്ത്​ രണ്ടിടങ്ങളിലായാണ്​ നിരവധി മൃതദേഹങ്ങള്‍ മണലില്‍...

വൈറൽ വാർത്തകൾ