കേരളം
ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; ഈ മാസം 28 വരെ
എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റുകൾ ഭാഗികമായി ലഭിക്കും. ഈ മാസം 28 വരെ വിതരണമുണ്ടാകും.
അതേസമയം കിറ്റിൽ ഉൾപ്പെടുത്തേണ്ട കശുവണ്ടി പരിപ്പ്, മിൽമ ഉത്പന്നങ്ങൾ എന്നിവ എല്ലാ ജില്ലകളിലും പൂർണമായി എത്തിയിട്ടില്ല. അതിനാൽ നാളെ മുതൽ മാത്രമേ പൂർണ തോതിലുള്ള വിതരണം നടക്കുകയുള്ളുവെന്നു മന്ത്രി ജിആർ അനിൽ വ്യക്തമാക്കി.