Connect with us

ദേശീയം

സ്വകാര്യതാ നയം നടപ്പിലാക്കാൻ “വാട്​സ്​ആപ്പിനെ ” അനുവദിക്കരുത്; കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍

WhatsApp header 1024x500 1

ഉപയോക്​താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കാന്‍ അനുവദിക്കുന്ന പുതിയ സ്വകാര്യതാ നയം നടപ്പിലാക്കുന്നതില്‍ നിന്ന്​ വാട്​സ്​ആപ്പിനെ തടയണമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയോട്​ ആവശ്യപ്പെട്ടതായി റിപ്പോർട്ട് . 2011ലെ ഐ.ടി ചട്ടങ്ങള്‍ ലംഘിക്കുന്നതാണ്​ വാട്​സ്​ആപ്പിന്‍റെ സ്വകാര്യതാ നയമെന്ന്​ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

മാതൃ കമ്പനിയായ ഫേസ്​ബുക്കുമായി തങ്ങളുടെ പലവിധ വിവരങ്ങള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉടലെടുത്തതോടെ വാട്​സ്​ആപ്പിന്​ യൂസര്‍മാരില്‍ നിന്ന്​ കടുത്ത വിമര്‍ശനങ്ങളാണ്​ നേരിടേണ്ടി വന്നത്​. പലരും സിഗ്നല്‍, ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക്​ ചേക്കേറിയാണ്​ പ്രതിഷേധമറിയിച്ചത്​.
നേരത്തെ, സ്വകാര്യതാനയത്തിലെ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്ന്​ വാട്​സ്​ആപ്പിനോട്​ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സ്വകാര്യതാ നയത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ സ്വീകാര്യമല്ലെന്നും മാറ്റങ്ങളില്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു വാട്സ് ആപ്പിനയച്ച കത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്​. എന്നാല്‍, തങ്ങളുടെ പ്രഖ്യാപനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച തീരുമാനത്തിലാണ്​ അമേരിക്കന്‍ മെസ്സേജിങ്​ ആപ്പ്​​. അതിന്‍റെ ഭാഗമായി അവര്‍, ഇതുവരെ പ്രൈവസി പോളിസി അംഗീകരിക്കാത്തവര്‍ക്ക്​ മെയ്​ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്​. അതിന്​ ശേഷവും സമ്മതമറിയിച്ചില്ലെങ്കില്‍ വാട്​സ്​ആപ്പ്​ സേവനം നഷ്​മാവും എന്നാണ്​ മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version