കേരളം
യുവാക്കള്ക്കിടയിയിലെ മാവോയിസ്റ്റ് സ്വാധീനം കണ്ടെത്താന്‍ എന്‍ഐഎ; വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം
യുവാക്കൾക്കിടയിലെ മാവോവാദി സാന്നിധ്യം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. രാഷ്ട്രീയ പാർട്ടികളിലുൾപ്പെടെ സജീവമായ യുവാക്കൾക്കിടയിൽ മാവോവാദി സാന്നിധ്യം ഉണ്ടാകുന്നത് മുൻനിർത്തിയാണ് അന്വേഷണം.
കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. വ്യാഴാഴ്ച അറസ്റ്റിലായ വിജിത് വിജയന് പന്തീരാങ്കാവ് മാവോവാദി കേസിലെ പ്രതികളായ താഹ ഫസലും അലൻ ഷുഹൈബുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
ഇവരെ മാവോവാദി പ്രവർത്തകരാക്കാൻ വിജിത് ശ്രമിച്ചെന്നാണ് കണ്ടെത്തൽ. പന്തീരാങ്കാവ് മാവോവാദി കേസിലെ അലെൻറയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിത്തിലേക്കും അന്വേഷണം എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.