Connect with us

കേരളം

കൊച്ചിയിലെ പുതുവർഷാഘോഷം; വെളി മൈതാനത്ത് നിർമിച്ച പപ്പാഞ്ഞിയെ പൊളിച്ചുമാറ്റണം, വിലക്കേർപ്പെടുത്തി ആര്‍ഡിഒ

Published

on

Screenshot 2023 12 29 192504

ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് വിലക്ക്. ഫോർട്ടുകൊച്ചി ആർ‍ ഡി ഒയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കാർണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് നിർദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്.

ഇതിനിടെ, കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് നടത്തുന്ന നാടകത്തിന്‍റെ പേരിൽ നിന്ന് ഗവർണർ എന്നത് മാറ്റണമെന്ന് ഉത്തരവും പുറത്തുവന്നു. ഗവർണറും തൊപ്പിയും എന്ന നാടകമാണ് പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായുളള കൊച്ചിൻ കാ‍ർണിവലിൽ ഉൾപ്പെടുത്തിയിരുന്നത്. ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണ് നാടകത്തിന്‍റെ പേരെന്ന പരാതിയിലാണ് ഫോർട്ടുകൊച്ചി ആർ ഡി ഒയുടെ നടപടി. പേര് മാറ്റി നാടകം അവതരിപ്പിക്കാമെന്നാണ് നിർദേശം. ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. അതേ സമയം, നാടകത്തില്‍ രാഷ്ട്രീയമില്ലെന്ന് കൊച്ചി നാടക് മേഖല സമിതി അറിയിച്ചു. ഇന്ന് നാടകം അവതരിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version