Connect with us

കേരളം

ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ചു

Published

on

ബ്രഹ്മപുരത്ത് ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ച കൊച്ചി കോർപറേഷൻ. നിലവിൽ ബ്രഹ്മപുരത്ത് പ്ലാന്റ് പ്രവർത്തിക്കുന്നില്ല. കുടുംബശ്രീ തൊഴിലാളികളെ ഉപയോഗിച്ച് സാധാരണ രീതിയിലുള്ള സംസ്കരണ പരിപാടികൾ നടത്തുകയാണ്. മുൻ ടെണ്ടർ നൽകിയ സ്റ്റാർ ഏജൻസി എന്ന സ്ഥാപനത്തിന്റെ ടെൻഡർ കാലാവധി അവസാനിച്ചിരുന്നു. അവരുടെ കരാർ നീട്ടി നൽകേണ്ടതില്ല എന്ന് കൊച്ചി കോർപറേഷൻ തീരുമാനിച്ചിരുന്നു.

ജൈവ മാലിന്യ സംസ്കരണം നടന്നിരുന്നുവെങ്കിലും സ്റ്റാർ ഏജൻസിക്ക് എതിരെ ഉയർന്നു വന്ന ആരോപണങ്ങൾ കോർപറേഷൻ കണക്കിലെടുത്തു. തുടർന്നാണ് കഴിഞ്ഞ കൌൺസിൽ യോഗത്തിൽ പുതിയ ടെണ്ടർ പുതുതായി ക്ഷണിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. 48.56 കോടി രൂപ ചെലവ് വരുന്ന ഒരു ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കാനാണ് തീരുമാനം.

ഒരു വർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യ ഘട്ട പൂർത്തിയാക്കണം എന്ന് നിബന്ധന ടെണ്ടർ നോട്ടീസിലുണ്ട്. കഴിഞ്ഞ ദിവസം ക്ഷണിച്ച ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപെടുന്ന വ്യക്തിക്ക് പ്ലാന്റ് നിർമിക്കാനുള്ള അവകാശം നൽകും. ടെണ്ടറിൽ പ്ലാൻ്റ് അഞ്ച് വർഷം പ്രവർത്തിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version