കേരളം
ഓരോ സ്ഥലങ്ങളിലേക്കുള്ള ബസിന് പ്രത്യേക നമ്പര്‍,വ്യത്യസ്ത നിറം; കെഎസ്ആര്‍ടിസിയില്‍ പുതിയ പരിഷ്കാരം
മറ്റു സംസ്ഥാനങ്ങളിലെ പോലെ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നമ്പര്‍ സംവിധാനം നടപ്പാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ സ്ഥലങ്ങളിലേക്കുള്ള ബസിന് പ്രത്യേകം നമ്പറുകള്‍ നല്കുന്ന സംവിധാനമാണ് കെഎസ്ആര്‍ടിസിയുടെ സിറ്റി ബസുകളില്‍ പരീക്ഷിക്കുന്നത്. വ്യത്യസ്ത നിറങ്ങളിലായിരിക്കും ഈ നമ്പറുകള്‍ രേഖപ്പെടുത്തുക.
2016ല്‍ റൂട്ട് നമ്പറിങ്ങിനെക്കുറിച്ച് കെഎസ്ആര്‍ടിസി പഠനം നടത്തിയിരുന്നു. ജില്ലാ ഭരണകൂടം, ഡിടിപിസി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മാനേജ്മെന്റ് വിഭാഗവുമായി ചേര്‍ന്നായിരുന്നു പഠനം. ഈ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്.തിരുവനന്തപുരം നഗരത്തിലെ സ്ഥലങ്ങള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്പറുകളാണ് നല്‍കിയിട്ടുള്ളത്. നിലവില്‍ കിഴക്കേക്കോട്ടയിലെ ബസുകളില്‍ നമ്പറിട്ടു കഴിഞ്ഞു. വൈകാതെ തന്നെ സംസ്ഥാനം മുഴുവന്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് കെഎസ്ആര്‍ടിസിയുടെ നീക്കമെന്നാണ് വിവരം.
കിഴക്കേക്കോട്ട, പേരൂർക്കട, പാപ്പനംകോട്, വി കാസ്ഭവൻ, വെള്ളനാട് ഡിപോകളിലെ 100 ഓളം ബസുകളിലാണ് ആദ്യഘട്ടത്തിൽ നമ്പർ രേഖപ്പെടുത്തുക. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിലെ നമ്പറുകൾ ഒന്നിലാണ് തുടങ്ങുന്നത്. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നാല്, അഞ്ച് അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളും നെടുമങ്ങാട്താലൂക്കിൽ ആറ്, ഏഴ് അക്കങ്ങളിലും വർക്കല, ചി യിൻകീഴ് താലുക്കുകളിൽ എട്ട്, ഒമ്പത് അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളുമാണ് നൽകിയിരിക്കുന്നത്.
താലൂക്ക് അടിസ്ഥാനത്തില്‍ ഈ അക്കങ്ങള്‍ക്ക് നിറങ്ങളും നല്‍കും. ഓരോ താലൂക്കിനും ഓരോ നിറമാണ് നൽകുക. തിരുവനന്തപുരം നഗരത്തിലെസ്ഥലങ്ങളുടെ അക്കങ്ങൾ നീല നിറത്തിലായിരിക്കും രേഖപ്പെടുത്തുക. നെയ്യാറ്റിൻകര, കാട്ടാക്കട – മഞ്ഞ, നെടുമങ്ങാട്- പച്ച, വർക്കല, ചി റയിൻകീ ഴ്- ചുവപ്പ്എന്നിങ്ങനെയായിരിക്കും നിറങ്ങൾ നൽകുക. സ്ഥലത്തിന്റെ നമ്പർ ബോർഡിന്റെ ഇടതുവശത്താണ് രേഖപ്പെടുത്തുക. സർവീസ് ഏത് കാറ്റഗറിയാണെന്ന് അ തായത് സിറ്റി ഓർഡിനറി, സിറ്റി ഫാസ്റ്റ്പാസഞ്ചര്‍- എന്ന് വ്യക്തമാക്കുന്ന ചുരുക്കെഴുത്ത് ബോർഡിന്റെ വലതുവശത്തും പ്രദർശിപ്പി ക്കും. കളർ
കോഡിംഗോടു കൂടിയതായിരിക്കുംഈചുരുക്കെഴുത്ത്.