Connect with us

കേരളം

43 ലക്ഷത്തിന്റെ തൊഴുത്ത്; ക്ലിഫ് ഹൗസിൽ താമസം തുടങ്ങി ആറ് പശുക്കൾ

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ താമസക്കാരെത്തി. ആറ് പശുക്കളാണ് ക്ലിഫ് ഹൗസിലെ തൊഴുത്തിൽ താമസമാരംഭിച്ചത്. പുതിയ തൊഴുത്തിന്റെ നിർമാണം പൂർത്തിയായതോടെയാണ് പശുക്കളെ ഇവിടേ‍യ്ക്കു മാറ്റിയത്.

42.90 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച തൊഴുത്തി‍ന്റെയും ചുറ്റുമതിലി‍ന്റെയും നിർമാണം പൂർത്തിയാക്കിയത്. 800 ചതുരശ്ര അടിയിൽ നിർമിച്ച തൊഴുത്തിൽ ഒരേ സമയം 6 പശുക്കളെ പാർപ്പിക്കാം. 4 ഫാനുകളും സ്ഥാപിച്ചു. തൊഴു‍ത്തിനോട് ചേർന്ന് കാലിത്തീറ്റയും മറ്റും സൂക്ഷിക്കാൻ മുറിയും തൊഴിലാളികൾക്കായി വിശ്രമമുറിയും നിർമിച്ചു. പുറമേ, 10 മീറ്റർ നീളത്തിൽ ചുറ്റുമതിലും നിർമിച്ചു.

പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗമാണ് 2 മാസം കൊണ്ട് തൊഴു‍ത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. തൊഴുത്തിൽ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അത് പിന്നീട് വേണ്ടെന്നുവച്ചു. ഇരുനില തൊഴു‍ത്താണ് നിർമിക്കാൻ ആദ്യം ആലോചിച്ചതെങ്കിലും ഓടുമേഞ്ഞ തൊഴുത്തിൽ നിർമാണം ഒതുക്കി. ഭാവിയിൽ ഒരു നില കൂടി നിർമിച്ചു ജീവനക്കാർക്ക് ക്വാർട്ടേഴ്സാ‍ക്കാനും പദ്ധതിയുണ്ട്.

ക്ലിഫ് ഹൗസിലെ പഴയ തൊഴു‍ത്തിന് 30 വർഷത്തോളം പഴക്കമുണ്ട്. സൗകര്യക്കുറവ് ഉള്ളതിനാലാണ് 3 മീറ്റർ അകലെ പുതിയ തൊഴുത്ത് പണിതത്. 8 പശുക്കളും 4 കന്നുക്കുട്ടി‍കളുമാണ് നിലവിൽ ക്ലിഫ്ഹൗ‍സിലുള്ളത്. 6 പശുക്കളെ പുതിയ തൊഴുത്തിലേക്കു മാറ്റിയതോടെ 2 പശുക്കളും 4 കന്നുക്കുട്ടി‍കളും പഴയ തൊഴുത്തിൽ തുടരും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version