Connect with us

കേരളം

നീറ്റ് പിജി പരീക്ഷ മാറ്റിയിട്ടില്ല 21ന് തന്നെ നടക്കും; പ്രചരിക്കുന്നത് വ്യാജ വാർത്ത

NEET Exam.jpg.image .845.440

നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്ക് മാറ്റിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പബ്ലിക്ക് ഇൻഫർമേഷൻ ബ്യൂറോ (പിഐബി). ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരീക്ഷ മെയ് 21ന് തന്നെ നടക്കും.

നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്കു മാറ്റിയെന്ന പേരിൽ ദേശീയ പരീക്ഷാ ബോർഡിന്റെ അറിയിപ്പ് സഹിതം പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും പരീക്ഷ മാറ്റിവച്ചിട്ടില്ലെന്നും പിഐബി ട്വീറ്റ് ചെയ്തു. പരീക്ഷ മെയ് 21ന് നടത്തുമെന്നും പിഐബി വ്യക്തമാക്കി.

നീറ്റ് പിജി പരീക്ഷാ തീയതി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 15000ലധികം വിദ്യാർഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിച്ചത്. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി എന്ന രീതിയിലാണ് വാർത്ത പ്രചരിച്ചിരുന്നത്.

കൗണ്‍സലിങ്, പരീക്ഷാ തീയതികള്‍ അടുത്തടുത്തായതു ചൂണ്ടിക്കാട്ടിയാണ് പരീക്ഷാര്‍ഥികള്‍ ഇതിനെതിരെ രംഗത്തുവന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് പിഐബി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version