ദേശീയം
2021 ലെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവയ്ക്കില്ല; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
നീറ്റ്, ജെഇഇ 2021 യോഗ്യത പരീക്ഷകള്‍ യാതൊരു നീട്ടിവയ്ക്കലുകളും കൂടാതെ നടക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി നടത്തിയ വെബ്‌നാറിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ട്വറ്ററിലും ഫേസ്ബുക്കിലും ലൈവായി ചര്‍ച്ച സംപ്രേക്ഷണം ചെയ്തിരുന്നു.
പരീക്ഷയുടെ സിലബസും നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ ആശങ്കയിലും മന്ത്രി ഇടപെട്ടു. പരീക്ഷകള്‍ യാതൊരു കാരണവശാലും റദ്ദാക്കില്ലെന്നും മന്ത്രി. കൊവിഡ് സാഹചര്യം ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് പരീക്ഷ നടത്തും.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ തിയതി പ്രഖ്യാപിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത
ഇത് സംബന്ധിച്ച സുപ്രിംകോടതി വിധിയും മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഒരു വര്‍ഷം കളയരുതെന്നാണ് സുപ്രിംകോടതിയും നിര്‍ദേശിച്ചത്. വിദ്യാര്‍ത്ഥികളും നിര്‍ദേശം സ്വീകരിച്ചുവെന്നും അനുസൃതമായ രീതിയില്‍ പരീക്ഷ നടത്തുമെന്നും മന്ത്രി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷാ തിയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി.
പരീക്ഷ, കൊവിഡ് സാഹചര്യം ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് നടത്തും. മന്ത്രി ഇത് സംബന്ധിച്ച സുപ്രിംകോടതി വിധിയും ചൂണ്ടിക്കാട്ടി. സുപ്രിംകോടതി നിര്‍ദേശിച്ചതും കുട്ടികളുടെ ഒരു വര്‍ഷം കളയരുതെന്നാണ്. വിദ്യാര്‍ത്ഥികളും നിര്‍ദേശം സ്വീകരിച്ചുവെന്നും അനുസൃതമായ രീതിയില്‍ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ തിയതികള്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നേരത്തെ തന്നെ പ്രഖ്യാപിക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
സ്കൂൾ കുട്ടികൾക്ക് ആശ്വാസമായി സ്കൂൾ ബാഗ് പോളിസി