ദേശീയം
നവംബര്‍ 26ന് ദേശീയ പണിമുടക്ക്: പണിമുടക്കില്‍ സര്‍വ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും
ഈ മാസം 26ന് പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രെയ്ഡ് യൂണിയനുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, അദ്ധ്യാപക-തൊഴിലാളി-കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കില്‍ സര്‍വ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും.
നിര്‍ദ്ദിഷ്ട ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജനവിരുദ്ധ തൊഴില്‍ നിയമ ഭേദഗതിയും കര്‍ഷക നിയമഭേദഗതിയും പിന്‍വലിക്കുക എന്നി ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അദ്ധ്യാപകര്‍ സമരത്തിന് അണി നിരക്കുന്നത്.
പൊതു പണിമുടക്ക് നടത്താനുള്ള ആഹ്വാനത്തോട് രാജ്യമെങ്ങുമുള്ള തൊഴിലാളികള്‍ ആവേശത്തോടെയാണ് പ്രതികരിച്ചതെന്ന് യൂണിയനുകള്‍ അറിയിച്ചു.
ഇതിനുള്ള തയാറെടുപ്പുകള്‍ ഇതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ണതോതില്‍ നടന്നുവരികയാണെന്നും യൂണിയനുകള്‍ പറയുന്നു. അടുത്തയാഴ്ച രണ്ടു ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ നല്‍കുമെന്നും പത്ത് കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ സംയുക്ത യോഗത്തിനു ശേഷം അറിയിച്ചു
ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എച്ച്.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, സേവ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി എന്നിവ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.