Covid 19
രാജ്യത്ത് രോഗവ്യാപനം വീണ്ടും രൂക്ഷം; 24 മണിക്കൂറിനിടെ 89,129 പേര്‍ക്ക് കൊവിഡ്
രാജ്യത്ത് ഇന്നലെ 89,129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 44,202 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 714 പേര് വൈറസ് ബാധ മൂലം മരിച്ചു.
രാജ്യത്ത് ഇതുവരെ 1,23,92,260 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,15,69,241 പേര് രോഗമുക്തി നേടി. 6,58,909 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,110 ആയി. ഇന്നലെ 7,30,54,295 പേര് വാക്സിന് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കണം എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതി തീവ്രമായി തുടരുന്നതായാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. കോവിഡ് വ്യാപനം രൂക്ഷമായി നില്ക്കുന്ന 11 സംസ്ഥാനങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.