കേരളം
ശബരിമലയിൽ പ്രതിദിനം 60,000 ഭക്തർക്ക് ദർശനം; കൂടുതൽ ഇളവുകൾ
ശബരിമലയിൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ്. മണ്ഡല – മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായാണ് ഇളവുകൾ. ദർശനം നടത്തുന്ന പ്രതിദിന ഭക്തരുടെ എണ്ണം 60,000 ആയി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.
രാവിലെ ഏഴ് മണി മുതൽ 12 മണി വരെ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്താൻ അനുമതി നൽകാൻ തീരുമാനിച്ചതായും ദേവസ്വം വകുപ്പ് അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തീർത്ഥാടകർക്കായി കാനനപാത വഴിയുള്ള യാത്ര അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. അരവണപ്പായസത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് പുതിയ ടെൻഡർ വഴി കോണ്ട്രാക്റ്റ് നൽകിയതായും ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.