കേരളം
കാണാതായ സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി മരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് ആറ്റില്‍ നിന്ന്
കാണാതായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി. സെക്രട്ടറിയേറ്റിലെ റിക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഇള ദിവാകറി(49)ന്റെ മൃതദേഹം ചിറയിന്‍കീഴിന് സമീപമുള്ള അന്തിക്കടവില്‍ നിന്നാണ് കണ്ടെത്തിയത്.
ചിറയിന്‍കീഴ്, വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി(49)നെ വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ കാണാതാവുകയായിരുന്നു.
കാണാതാകുന്നതിനു തലേദിവസം വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെ ഇള സ്കൂട്ടറില്‍ കടവിനു സമീപം വന്നിരുന്നതായി നാട്ടുകാര്‍ പോലീസിനോടു പറഞ്ഞു. അയന്തി കടവിനു സമീപത്തുനിന്ന് ഇള ഉപയോഗിച്ചിരുന്ന സ്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ആറ്റിങ്ങല്‍, അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘത്തിലെ പത്തുപേരും തിരുവനന്തപുരത്തുനിന്ന് എത്തിയ അഞ്ചുപേരും അടങ്ങിയ സംഘം ആറ്റില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അതേസമയം ഇളയുടെ മരണകാരണം വ്യക്തമല്ല. അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു(കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍, പാലച്ചിറ), അദീന ലൈജു(പ്ലസ്ടു വിദ്യാര്‍ഥിനി).