Connect with us

കേരളം

മെമു ഓടിത്തുടങ്ങി, സര്‍വീസുകള്‍ പുനരാരംഭിച്ചു

Published

on

memu train e1615783572969

ഇന്നു മുതല്‍ മെമു സര്‍വീസുകള്‍ പുനരാരംഭിക്കും. ജനറല്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റും ട്രെയിന്‍ കടന്നു പോകുന്ന സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുമെന്നു റെയില്‍വേ അറിയിച്ചു. ഇതിനായി ഇന്നു മുതല്‍ സ്റ്റേഷനുകളില്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

17 മുതല്‍ അണ്‍റിസര്‍വ്ഡ് കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ഗുരുവായൂര്‍-പുനലൂര്‍-ഗുരുവായൂര്‍ (06327/06328) എക്സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും അന്നു മുതല്‍ ജനറല്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റും ലഭിക്കും.

ലോക്ഡൗണ്‍ മൂലം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ച ദിവസത്തിനു ശേഷം സീസണ്‍ ടിക്കറ്റില്‍ എത്ര ദിവസം വലിഡിറ്റി ബാക്കി ഉണ്ടായിരുന്നോ, മാര്‍ച്ച്‌ 15 അടിസ്ഥാനമാക്കി അത്രയും ദിവസം പുതിയ സീസണ്‍ ടിക്കറ്റില്‍ വലിഡിറ്റിയായി അനുവദിക്കും.

നിലവിൽ സർവീസ് നടത്തുന്ന മറ്റെല്ലാ ട്രെയിനുകളിലും യാത്ര ചെയ്യാൻ മുൻകൂട്ടി റിസർവ് ചെയ്യണമെന്ന നിബന്ധന തുടരും. സീസൺ ടിക്കറ്റ് യാത്രക്കാരുടെ സൗകര്യാർഥം ദക്ഷിണ റെയിൽവേ റീവലിഡേഷൻ സൗകര്യം അനുവദിച്ചിട്ടുണ്ട്.കഴിഞ്ഞ മാർച്ച് 24ന് ശേഷം വലിഡിറ്റി ഉണ്ടായിരുന്ന സീസൺ ടിക്കറ്റുകൾക്കാണു ഈ സൗകര്യം.

കൊല്ലം–ആലപ്പുഴ, ആലപ്പുഴ–എറണാകുളം, എറണാകുളം–ഷൊർണൂർ മെമു സർവീസുകളാണ് ഇന്നു പുനരാരംഭിക്കുന്നത്. 5 സർവീസുകൾ നാളെയും മറ്റന്നാളുമായി പുനരാരംഭിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version