ദേശീയം
ഒഡീഷയിൽ വൻ ട്രെയിൻ അപകടം; 50ലേറെ പേർ മരിച്ചതായി റിപ്പോർട്ട്
ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. നൂറിലധികം പേർക്ക് പരിക്കേററതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. വൈകുന്നേരമായിരുന്നു അപകടം.
പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസിൻ്റെ 15 ബോഗികൾ പാളം തെറ്റി ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിന്‍ ആണ് അപകടത്തിൽ പെട്ടത്.
കോറോമണ്ഡൽ എക്സ്പ്രസിൻ്റെ പാളം തെറ്റിയ ബോഗികൾ മറ്റൊരു ട്രാക്കിലേക്ക് വീണു.ഇതിലേക്ക് യശ്വന്ത്പൂർ – ഹൗറ ട്രെയിനും ഇടിച്ചു. ഈ ട്രെയിനിൻ്റെ നാല് ബോഗികളും പാളം തെറ്റുകയായിരുന്നു. ബഹനഗർ സ്റ്റേഷനിൽ വെച്ചായിരുന്നു അപകടം. 15 ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനം തുടർന്നു കൊണ്ടിരിക്കുകയാണ്.
രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികൾ ഉൾപ്പെട്ടതായി ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. ഷാലിമാറിൽ നിന്ന് (കൊൽക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടൽ എക്സ്പ്രസും (12841) , യശ്വന്ത്പുർ- ഹൗറ (12864) എക്സ്പ്രസും ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമാണ് വെള്ളിയാഴ്ച ഒഡിഷയിൽ സംഭവിച്ചത്.
കോറോമാണ്ടൽ എക്സ്പ്രസിന്റെ പത്തോളം കോച്ചുകൾ പാളം തെറ്റിയെന്ന് റെയിൽവേ വക്താവ് അമിതാഭ് ഷർമ അറിയിച്ചു. പാളം തെറ്റിയ ട്രെയിൻ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണതാണ്
യശ്വന്ത്പുർ- ഹൗറ ട്രെയിൻ കൂടി അപകടത്തിൽപ്പെടാൻ കാരണം. ഇതോടെ യശ്വന്ത്പുറിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന 12864 ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസും അപകടത്തിൽപ്പെട്ടു. ഈ ട്രെയിനിന്റെമൂന്ന്-നാല് കോച്ചുകൾ അപകടത്തിൽപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുഡ്സ് ട്രെയിൻ കൂട്ടിയിടിച്ചാണ് കോറോമാണ്ടൽ എക്സ്പ്രസ് പാളം തെറ്റിയതെന്നായിരുന്നു പ്രാഥമിക വിവരം.എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഏഴിനാണ് അപകടം നടന്നതെന്നാണ് വിവരം. അപകടസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ നിരവധി യാത്രക്കാരുടെ ദൃശ്യങ്ങളടക്കമാണ് പ്രചരിക്കുന്നത്. തകർന്ന നിലയിലുള്ള തീവണ്ടി കോച്ചുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.