കേരളം
മസാലബോണ്ട് കേസ്: ഇഡിക്കെതിരെ തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
മസാലബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കാനുള്ള ഇഡിയുടെ നീക്കം ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഇഡി നല്‍കിയ സമന്‍സ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഫെമ നിയമലംഘനം പരിശോധിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇഡി നല്‍കിയ സമാനസ്വഭാവമുള്ള സമന്‍സ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയതാണെന്നും തോമസ് ഐസക്ക് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.
ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. മസാല ബോണ്ട് പുറപ്പെടുവിക്കാന്‍ ഉള്ള തീരുമാനം എടുത്തത് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡാണ്. തനിക്ക് വ്യക്തിപരമായി ഉത്തരവാദിത്തമില്ലെന്നും തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ പറയുന്നു. നിയമവശങ്ങള്‍ കൂടി പരിശോധിച്ചാണ് മസാലബോണ്ടിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.