Connect with us

Kerala

മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു

Published

on

ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അന്ത്യം.

ആര്‍ച്ച് ബിഷപ് എമെരിറ്റസായ മാര്‍ പൗവത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സിബിസിഐയുടെയും കെസിബിസിയുടെയും അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

1930ല്‍ കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1977ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതല്‍ 2007 വരെ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പായി സേവനമനുഷ്ഠിച്ചു.
ഒരു പതിറ്റാണ്ടുകാലം ചങ്ങനാശേരി എസ്ബി കോളജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement
Continue Reading