കേരളം
സംസ്ഥാനത്ത് നിരവധി ട്രെയിനുകൾ ഇന്ന് റദ്ദാക്കി
സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. കോട്ടയം വഴിയുള്ള ജനശതാബ്ദി എക്‌സ്പ്രസുകൾ
റദ്ദാക്കി. ചാലക്കുടി പാലത്തിന്റെ ഗിർഡർ മാറ്റുന്നതിനാലാണ് ട്രെയിൻ നിയന്ത്രണം. രാവിലെ ആറ് മണി മുതൽ രാത്രി 10 മണിവരെ മെഗാ ബ്ലോക്ക് അനുഭവപ്പെടും.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
1. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082)
2. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)
3. ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് (06439)
4. നാഗർകോവിൽ – മംഗളൂരു എക്‌സ്പ്രസ് (16606)
5. മംഗളൂരു – നാഗർകോവിൽ എക്‌സ്പ്രസ് (16605)
6. തിരുനെൽവേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791)
7. പാലക്കാട് – തിരുനെൽവേലി പാലരുവി എക്‌സ്പ്രസ് (16792)
8. എറണാകുളം – ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)
9. ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)
10. കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്‍രഥ് എക്സ്പ്രസ് (12202)
11. ലോകമാന്യ- കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് (12201)
12.എറണാകുളം – പാലക്കാട് മെമു എക്സ്പ്രസ് (05798)
13. പാലക്കാട് – എറണാകുളം മെമു എക്സ്പ്രസ് (05797)
14. ആലപ്പുഴ – ചെന്നൈ എക്‌സ്പ്രസ് (222640)
15. ചെന്നൈ – ആലപ്പുഴ എക്‌സ്്പ്രസ് (22639)
• പാലരുവി റദ്ദാക്കിയിരിക്കുന്നതിനാൽ വേണാട് എക്സ്പ്രസിന് കുറുപ്പന്തറ, വൈക്കം, മുളന്തുരുത്തി സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപ്പ് അനുവദിച്ചു. രാവിലെയും വൈകിട്ടും ഓരോ മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
• എറണാകുളം വരെയുള്ള രപ്തിസാഗർ എക്സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കും.
വഴിതിരിച്ചുവിട്ട ട്രെയിനുകൾ
1. തിരുനൽവേലി – ഗാന്ധിധാം ഹംസഫർ വീക്‌ലി എക്സ്പ്രസ്(20923) വിരുധനഗർ ജംക്‌ഷൻ, മധുരൈ വഴി തിരിച്ചുവിട്ടു. വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ഷൊർണൂർ മുതൽ സാധാരണ റൂട്ടിലായിരിക്കും സർവീസ്.
2. കന്യാകുമാരി – പുണെ ജംക്‌ഷൻ ഡെയ്‌ലി എക്സ്പ്രസ് നാഗർകോവിലിനും സേലത്തിനും ഇടയിലായി വഴി തിരിച്ചുവിട്ടു. ഇത് വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്.
3. കന്യാകുമാരിയിൽനിന്ന് ഇന്നു പുറപ്പെടുന്ന കന്യാകുമാരി – ബൈഗംളൂരു ഐലൻഡ് എക്സ്പ്രസ് നാഗർകോവിലിനും സേലത്തിനും ഇടയിലായി വഴിതിരിച്ചുവിട്ടു. ഇത് വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്.