Connect with us

Kerala

മനുവിന്‍റ മൃതദേഹം കുടുംബം ഏറ്റെടുത്തു; പങ്കാളിക്ക് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാം, എതിർപ്പില്ലെന്ന് ബന്ധുക്കൾ

Screenshot 2024 02 08 165713

ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച  എൽജിബിറ്റിക്യു വിഭാഗത്തിൽപ്പെട്ട യുവാവിനിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. ഹൈക്കോടതി വിധിയെ തുടർന്നാണ് കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹം ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ കുടുംബം ഏറ്റെടുത്തത്. മനുവിന്‍റെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മനുവിന്‍റെ സ്വവർഗ പങ്കാളി ജെബിൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.

അതേസമയം കളമശേരി മെഡിക്കൽ കോളജിൽ വച്ച് അന്തിമോപചാരമർപ്പിക്കാൻ ഹർജിക്കാരന് ഹൈക്കോടതി അനുമതി നൽകി.  മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോമചാരമർപിക്കാനും അനുവദിക്കണമെന്ന് ഹർജിക്കാരൻ ജെബിൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോമചാരമർപിക്കാനും അനുമതി നൽകുകയായിരുന്നു.

വീട്ടിലെത്തി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ കുടുംബം അനുവദിച്ചാൽ പൊലീസ് ആവശ്യമായ സംരക്ഷണം നൽകണമെന്നും കോടതി പറഞ്ഞു. മനുവിന്‍റെ പങ്കാളിക്ക് മൃതദേഹത്തെ അനുഗമിക്കാമെന്ന് ബന്ധുക്കൾ അറിയിച്ചു. കണ്ണൂരിലെ വീട്ടിലെത്തി മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിലും എതിർപ്പില്ലെന്ന്  ബന്ധുക്കൾ പറഞ്ഞു.  പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ നിന്നു വീട്ടിലേക്ക് കൊണ്ടുപോയി.

Read Also:  ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം

ഫെബ്രുവരി മൂന്നാം തീയതി പുലർച്ചെയാണ് കണ്ണൂർ സ്വദേശിയായ മനു ഫ്ലാറ്റിൽ നിന്നും വീണ് അപകടമുണ്ടായത്. ഫോൺ ചെയ്യാനായി ടെറസിലേക്കു പോയ യുവാവ് തെന്നി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആദ്യം എറണാകുളം ഗവ. മെഡിക്കൽ കോളജിലും പിന്നീട്  സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരണത്തിനു കീഴടങ്ങി. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ നിന്നും പങ്കാളിയുടെ മൃതദേഹം  വിട്ടുകിട്ടാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി ജെബിൻ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 2024 03 02 170545 Screenshot 2024 03 02 170545
Kerala34 mins ago

കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; തിരുവനന്തപുരത്ത് 23 കാരൻ മരിച്ചു

Screenshot 2024 03 02 165654 Screenshot 2024 03 02 165654
Kerala1 hour ago

4 വർഷ ബിരുദ കോഴ്സുകൾ ഈ വർഷം സംസ്കൃത സർവകലാശാലയിൽ; 30,000 രൂപയുടെ സ്കോളർഷിപ് പദ്ധതി

Screenshot 2024 03 02 102725 Screenshot 2024 03 02 102725
Kerala2 hours ago

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍, മുഖ്യപ്രതി സിന്‍ജോ പിടിയിലായത് കീഴടങ്ങാൻ വരുന്നതിനിടെ

MR Sashindranath against Governor MR Sashindranath against Governor
Kerala2 hours ago

‘രണ്ടുപേരെ സസ്‌പെൻഡ് ചെയ്യാനിരിക്കെ എന്നെ സസ്പെൻഡ് ചെയ്തു’; എം.ആർ ശശീന്ദ്രനാഥ്

Pulse Polio Immunization Tomorrow Health Department with elaborate preparations Pulse Polio Immunization Tomorrow Health Department with elaborate preparations
Kerala3 hours ago

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ: വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്

Minister J Chinchu Rani against Governor Minister J Chinchu Rani against Governor
Kerala3 hours ago

‘വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്തത് ശരിയായില്ല’; ഗവർണറിനെതിരെ മന്ത്രി

IMG 20240302 WA0496 IMG 20240302 WA0496
Kerala3 hours ago

ഹെപ്പെറ്റൈറ്റിസ് ബാധ; മലപ്പുറത്ത് ഒരാൾ കൂടി മരിച്ചു

750px × 375px 2024 03 02T135847.215 750px × 375px 2024 03 02T135847.215
Kerala4 hours ago

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന്

pookode sidharth suicide 18 culprits pookode sidharth suicide 18 culprits
Kerala5 hours ago

സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ഗവര്‍ണറുടെ ഇടപെടൽ; വിസിക്ക് സസ്പെൻഷൻ

IMG 20240302 WA0017 IMG 20240302 WA0017
Kerala5 hours ago

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

വിനോദം

പ്രവാസി വാർത്തകൾ