Connect with us

കേരളം

മലപ്പുറത്ത് നട്ടുച്ചയ്ക്ക് കുട്ടികളെ റോഡിലിറക്കിയ സംഭവം; പ്രധാന അധ്യാപകന് നോട്ടീസ്

Screenshot 2023 11 28 173834

മലപ്പുറം എടപ്പാളില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡിരികില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകന് നോട്ടീസ്. മലപ്പുറം എടപ്പാള്‍ തുയ്യം ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ പ്രധാന അധ്യാപകനായ സേതുമാധവന്‍ കാടാട്ടിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മലപ്പുറം ഡിഡിഇ ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സ്കൂളിലെ വിദ്യാര്‍ത്ഥികളെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് റോഡരികില്‍ നിര്‍ത്തിയത്.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശം പാലിച്ചില്ലെന്നും വിദ്യാര്‍ത്ഥികളെ റോഡിലിറക്കിയത് ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപനവുമാണെന്നും നോട്ടീസിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് മലപ്പുറം ഡിഡിഇ പുറത്തിറക്കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നത്. സ്കൂള്‍ കുട്ടികളെ നവകേരളാ സദസില്‍ പങ്കെടുപ്പിക്കണമെന്ന് മലപ്പുറം ഡി ഡി ഇയുടെ ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഇന്ന് രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കുട്ടികളെ ചൂഷണം ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പരാമര്‍ശിച്ച കോടതി ഡിഡിഇയുടെ ഉത്തരവിനെതിരായ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെയാണ് മലപ്പുറം എടപ്പാളിലെ തുയ്യം ഗവണ്‍മെന്‍റ് എല്‍ പി സ്കൂളിലെ കുട്ടികളെ റോഡിലിറക്കി നിര്‍ത്തിയത്. നവകേരളാ ബസില്‍ റോഡിലൂടെ പായുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി ഉച്ചയ്ക്ക് ഒന്നരമുതല്‍ ഒരു മണിക്കൂറോളം സമയമാണ് കുരുന്നുകള്‍ വഴിയരികില്‍ കാത്തുനിന്നത്. പൊന്നാനിയിലെ നവകേരളാ സദസ് കഴിഞ്ഞ് എടപ്പാളിലേക്ക് പോകുന്ന മന്ത്രി സംഘത്തെ അഭിവാദ്യം ചെയ്യാന്‍ അധ്യാപകര്‍ നിര്‍ദേശം നല്‍കുന്നുമുണ്ട്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version