ദേശീയം
പാചക വാതക വില കൂട്ടി; അടുക്കള ബജറ്റും താളം തെറ്റും
ഇരുട്ടടിയായി പാചക വാതക വില കൂട്ടി. വീടുകളിലെ സിലിണ്ടറുകൾക്ക് 25 രൂപ 50 പൈസയാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841 രൂപ 50 പൈസയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ പാചക വാതക വില വർധിപ്പിച്ചിരുന്നു. അന്നും 25 രൂപയാണ് വർധിപ്പിച്ചിരുന്നത്. ഫെബ്രുവരിയിൽ മാത്രം മൂന്ന് തവണയാണ് പാചക വാതക വില വർധിപ്പിച്ചത്.
രാജ്യത്ത് തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കുടുംബ ബജറ്റ് താളം തെറ്റിച്ച് പാചകവാതക വിലയും വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം രാജ്യത്ത് 17 തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് പാചക വാതകത്തിനുള്ള സബ്സിഡി ഇല്ലാതായിട്ട് ഒരു വർഷത്തോളമാകുകയാണ്.